Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് മാറ്റങ്ങളുടെ പുതുവര്‍ഷ പുലരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 07:56 am IST
in Editorial

മഹാകുംഭമേളയുടെ പരിവേഷത്തോടെ ആരംഭിക്കുന്ന പുതുവര്‍ഷം ഭാരതത്തിന് കരുത്തിന്റെ പുതിയ കാല്‍വയ്‌പ്പായിരിക്കും. വികസനത്തില്‍ ഉയരങ്ങളിലേയ്‌ക്കു നടന്നു കയറുന്ന രാഷ്‌ട്രത്തിന്റെ അണിയറയിലുള്ള സ്വപ്ന പദ്ധതികള്‍ പലതും പൂര്‍ണതയിലേയ്‌ക്കു വിടര്‍ന്നു വരുന്നതിന്റെ തുടക്കം ഈ വര്‍ഷത്തിലായിരിക്കും. പുതിയ നൂറ്റാണ്ട് കാല്‍ ഭാഗം പിന്നിടുന്ന വര്‍ഷമാണല്ലോ ഇത്. പ്രയാഗ്‌രാജിലെ മഹാകുംഭമേള അതിന് ആദ്ധ്യാത്മികഭാവം കലര്‍ന്ന നാന്ദി കുറിക്കും. വിശ്വഗുരു സ്ഥാനത്ത് ഭാരതം തിരിച്ചെത്തുന്നതിന്റെകുടി നാന്ദിയായിരിക്കും അത്. രാഷ്‌ട്രം പരംവൈഭവത്തിലേയ്‌ക്ക് ഒരു അടികൂടി മുന്നേറുന്ന വര്‍ഷം. ആ ലക്ഷ്യത്തോടെ അഹോരാത്രം പണിയെടുക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം നൂറു വയസ് പൂര്‍ത്തിയാക്കുന്ന വര്‍ഷം കൂടിയാണിത്. വരാന്‍പോകുന്നത് ഭാരതത്തിന്റെ കാലമായിരിക്കും. ആഴി മുതല്‍ ആകാശം വരെയുള്ള വികസന സാധ്യതകളും സാങ്കേതിക മികവിന്റെ ഉയരങ്ങളും കണ്ടറിഞ്ഞ രാഷ്‌ട്രം, ലോകത്തിന്റെ മുഴുവന്‍ സുരക്ഷയ്‌ക്കും സമാധാനത്തിനുമുള്ള ചേരുവ അടങ്ങിയ സാംസ്‌കാരിക പൈതൃകങ്ങളുടെ തിരിച്ചുവരവിലേയ്‌ക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ഡിജിറ്റല്‍ ലോകത്തെ വമ്പന്‍ മാറ്റങ്ങളായിരിക്കും ഈ വര്‍ഷത്തിന്റെ പ്രത്യേകയെന്നു വിലയിരുത്തപ്പെടുന്നുണ്ട്. 2025 ഒരു സാധാരണ വര്‍ഷം അല്ല എന്നു വിദഗ്ധര്‍ മുന്നേ പറഞ്ഞുവച്ചിരുന്നു. സാങ്കേതിക വളര്‍ച്ചയുടെ പുതിയ ലോകം തുറക്കുന്നത് ഈ വര്‍ഷത്തിലായിരിക്കും. ഇനിയങ്ങോട്ട് ലോകത്തിന് വരുന്ന മാറ്റം ശീഘ്രഗതി പ്രാപിക്കും. 22-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്ന പുതിയ തലമുറയുടേതായിരിക്കും ഈ വര്‍ഷമത്രെ. ഈ തലമുറയുടെ ഉദയം മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷ നല്‍കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ഇന്റര്‍നെറ്റ് ഓഫ് തിങ്കിങ്ങും വരുംകാല ലോകത്തെ കീഴടക്കുമെന്നു വിലയിരുത്തപ്പെടുന്നു. കംപ്യൂട്ടറുകളും ഫോണുകളും പോലും അപ്രത്യക്ഷമാകുന്ന കാലത്തേയ്‌ക്കാണ് ലോകത്തിന്റെ യാത്ര. ലോകം വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന കാലം. അതിനു തുടക്കം കുറിക്കുന്ന വര്‍ഷമാണ് 2025 എന്നാണ് വിലയിരുത്തല്‍. അതിശ്രീഘ്രം കുതിക്കുന്ന ആ കാലത്ത് ലോകത്തിന്റെ നായകത്വം ഭാരതത്തിനായിരിക്കുമെന്നാണ് സാങ്കേതിക വിദ്ഗ്ധരുടെ നിഗമനം. കാരണം എഐ അടക്കം നൂതന സാങ്കേതികതയെ അതിവേഗം കൈപ്പിടിയില്‍ ഒതുക്കിയത് ഭാരതമാണ്. ആ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതും ഭാരതത്തിനായിരിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഒരുകാലത്ത് ഭാരതത്തില്‍ പ്രതിപക്ഷമടക്കം പലരും പരിഹസിച്ച ഡിജിറ്റല്‍ കറന്‍സി ഉള്‍പ്പെടെ ഈ മേഖലയില്‍ ലോകത്തുതന്നെ ഏറ്റവും വലിയ മാറ്റം ഇതിനകം കൊണ്ടുവന്നത് ഭാരതമാണ്. അത് ഇനിയുള്ള കുതിപ്പില്‍ നമുക്കു നല്ല മേല്‍ക്കൈ നല്‍കും.

സാങ്കേതിക രംഗത്തെ ഈ മുന്നേറ്റത്തെ സാംസ്‌കാരിക മൂല്യങ്ങളുമായി കൂട്ടിയിണക്കാന്‍ കഴിയുന്നതാണ് ഭാരതത്തിന്റെ വിജയം. വ്യക്തിജീവിത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നാം ആര്‍ജിച്ചിട്ടുള്ള സാംസകാരിക മുല്യങ്ങളാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഒരിക്കല്‍ ലോകം മുഴുവന്‍ ആദരിച്ച ആ സംസ്‌കാരത്തെ തിരിച്ചെത്തിക്കുന്ന പ്രക്രിയയ്‌ക്കൊപ്പം ശാസ്ത്രരംഗത്തെ, സാമൂഹ്യ ജീവിതത്തിന് ഉതകും വിധം ചിട്ടപ്പെടുത്തി ഉപയോഗിക്കുന്ന സാംസ്‌കാരികത്തനിമയാണ് ഭാരതത്തെ ലോകഗുരുവാക്കുന്നത്. അതിലേയ്‌ക്കു ഭാരതം തിരിച്ചെത്തുന്ന കാലമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാവനം ചെയ്യുന്നത്. സമസ്ത മേഖലകളിലേയും പുരോഗതി ഭാരതം ഇതുവരെ കാണാത്ത രീതിയിലാണ് മുന്നേറുന്നത്. ആ രംഗത്തും 2025 വളരെ നിര്‍ണായകമായിരിക്കും. വികസന മേഖലയിലും ഭരണപരമായ മേഖലകളിലും നിയമനിര്‍മാണ രംഗത്തും സാംസ്‌കാരിക രംഗത്തും വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നത് ഈ വര്‍ഷത്തിലായേക്കും.

കായിക രംഗത്ത് ആത്മവിശ്വാസത്തോടെ വിജയങ്ങള്‍ പിടിച്ചടക്കുന്ന സമൂഹമായി മാറുകയാണ് ഭാരത്തിലെ താരങ്ങള്‍. കായിക-ബൗദ്ധിക മല്‍സര മേഖലകളിലെ നേട്ടങ്ങള്‍, രാഷ്‌ട്രത്തിനും ജനതയ്‌ക്കുമുണ്ടായ പുത്തന്‍ ഉണര്‍വിന്റെ വ്യക്തമായ സൂചനയാണ്. അതിന്റെ പാരമ്യമായിരുന്നു ലോക ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് കൈവരിച്ച നേട്ടം. ഹോക്കിയിലും ക്രിക്കറ്റിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലും ഉണ്ടായ പുത്തനുണര്‍വ് ഭരണതലത്തില്‍ ആ മേഖലയ്‌ക്കു ലഭിക്കുന്ന പ്രത്യേക പരിഗണനയുടെ ഫലമാണ്. ഭാവിയിലേക്കുള്ള ചൂണ്ടുപലകയും അതിലുണ്ട്. ഈ ഉണര്‍വ് വനിതാ കായികരംഗത്തും മികവിന്റെ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കായിക ഭരണത്തിന്റെ തലപ്പത്ത് കായികതാരമായ വനിത എത്തിയത് ഇതിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ട് ഒളിംപിക്സ് ആതിഥ്യം എന്ന സ്വപ്നത്തിലേക്ക് ഇന്ത്യ ചുവടുവയ്‌ക്കുകയാണ്. അതിന്റെ തുടക്കം ഈ വര്‍ഷത്തിലായിരിക്കും. 2036ലെ ഒളിംപിക്സ് വേദി എന്ന ഭാരതത്തിന്റെ സ്വപ്നം, യാഥാര്‍ത്ഥ്യത്തിലേക്കു ചുവടുവയ്‌ക്കുന്ന വര്‍ഷമായിരിക്കും ഇത്. അതിന്റെ അലയൊലി കളിക്കളങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. കേവലം ഒരു ഒളിംപിക്സ് മേള മാതമായിരിക്കില്ല അത്. ഇതുവരെ കണ്ട മുഖമായിരിക്കില്ല ഭാരതത്തിന്റ ഒളിംപിക്സിന്. അതിനു ഭാരതീയമായ പരിവേഷം നല്‍കി ഈ രാഷ്‌ട്രം എന്തെന്ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുന്ന മേളയായേക്കും അത്.

വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍ !

 

Tags: MahakumbhmelaHappy New year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)
Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.