ന്യൂദല്‍ഹി: മോദീ ഭാരതത്തെ വിശ്വഗുരുവാക്കുന്ന താങ്കളുടെ തണലില്‍ ഇന്ത്യയില്‍ ചെസ് ഇനിയും ഉയരങ്ങള്‍ താണ്ടുമെന്ന് സമൂഹമാധ്യമം. ഡി.ഗുകേഷ് വഴി ലോകചെസ് കിരീടം എത്തിയതിന് പുറമെ കൊനേരു ഹംപി വഴി വനിതാ റാപിഡ് കിരീടവും ഇന്ത്യയില്‍ എത്തി. ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മോദിയുടെ കീഴില്‍ ചെസ്സില്‍ മാത്രമല്ല, മിക്ക മേഖലകളിലും ഇന്ത്യ വരുംനാളുകളില്‍ തിളങ്ങുമെന്നും ചിലര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഈയിടെയാണ് സിംഗപ്പൂരില്‍ ലോകചെസ് കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷ് ലോക ചാമ്പ്യനായത്. ചൈനയുടെ ഡിങ്ങ് ലിറനെ തോല്പിച്ചായിരുന്നു ഗുകേഷിന്റെ വിജയം.
അതുപോലെ ന്യൂയോര്‍ക്കില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി വനിതാവിഭാഗത്തില്‍ ലോകകിരീടം നേടി. ഇത് രണ്ടാം തവണയാണ് കൊനേരു ഹംപി കിരീടം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: