Kerala

ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ്; ഒന്നാം പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി പി എം നേതാക്കള്‍

ശ്രീജിത്ത് ജയിലില്‍ നിന്ന് പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്

Published by

കണ്ണൂര്‍:കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ കൊടും ക്രിമിനലുകള്‍ക്ക് സി പി എം സംരക്ഷണവും പിന്തുണയും നല്‍കുന്നത് പതിവ് രീതിയാണ്. അത്തരത്തിലുളള ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്.

ബി ജെ പി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സി പി എം നേതാക്കള്‍ പങ്കെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാരായി രാജന്‍, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പുറമെ ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

നിഖിലിനെ 2008 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. ഇയാളുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

2008ല്‍ നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.ശ്രീജിത്ത് ജയിലില്‍ നിന്ന് പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് സിപിഎം നേതാക്കള്‍ പങ്കെടുത്തത്.ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by