ന്യൂദല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയ സംഭവം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായത് എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി.
കുടുംബം നടത്തിവരുന്ന ശ്രമങ്ങള്‍ അറിയാമെന്നും കുടുംബത്തിന് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘നിമിഷ പ്രിയയ്‌ക്ക് യെമനിൽ വധശിക്ഷ വിധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. പ്രിയയുടെ കുടുംബം പ്രസക്തമായ വഴികൾ അന്വേഷിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സർക്കാർ. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്’- എംഇഎ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹത്തിന്റെ ഗോത്ര തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത്.
2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: