ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.പേസര്‍, ടാര്‍ജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി വേര്‍പെട്ടു. ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ തമ്മില്‍ അകന്നു പോവുകയാണ്. ഇനി ജനുവരി 7ന് ഈ ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കും.
ദൗത്യം വിജയിച്ചാല്‍ സ്പേസ് ഡോക്കിംഗ് സാധ്യമാകുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി 60 വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ബഹിരാകാശത്തേക്ക് അയച്ചത്.
പിഎസ്എല്‍വി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ച ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്ഡിഎക്സ്01 , എസ്ഡിഎക്സ്02 എന്നീ ഉപഹ്രഹങ്ങള്‍ രണ്ടായി പിരിഞ്ഞ ശേഷം പിന്നീട് കൂട്ടിയോജിപ്പിക്കുകയാണ് വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണുളളത്. ഭാവിയില്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇന്ത്യക്ക് ദൗത്യം വിജയിപ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: