തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: മോഹനന് കുന്നു മ്മേല്‍ രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റ് ഉപസമിതിക്കും നിര്‍ദ്ദേശം നല്കി. ഗവേഷക വിദ്യാര്‍ത്ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഫീസ് വര്‍ദ്ധന പുന: പരിശോധിക്കാനുള്ള വിസിയുടെ നിര്‍ദ്ദേശം.
യൂണിവേഴ്സിറ്റി രജിസ്ട്രേഷന്, റിസര്‍ച്ച് ഫീ, പ്രീസബ്മിഷന്‍, ഓപ്പണ്‍ ഡിഫെന്‍സ്, തീസിസ് സബ്മിഷന് എന്നീ സേവനങ്ങള്‍ക്ക് യഥാക്രമം 45%, 58%, 27%, 43%, 36% വര്‍ദ്ധിപ്പിച്ചാണ് ഉത്തരവിട്ടത്.
. പാര്‍ട്ട്ടൈം ഗവേഷകരുടെ ഫീസിലും, റിസര്‍ച്ച് സെന്റര്‍ അഫീലിയേഷന്‍ ഫീസിലും, മറ്റിനങ്ങളിലുമുള്ള ഫീസുകളിലും വന്‍വര്‍ദ്ധനവുണ്ടായി.
തുച്ഛമായ ഫെല്ലോഷിപ്പോടുകൂടി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവുകള്‍ ഇരട്ടിപ്രഹരമാണ് സൃഷ്ടിച്ചത്.
മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് പോലുള്ള സ്കീംമുകള്‍ നിര്‍ത്തലാക്കി, യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പുകളും വൈകുന്നു, വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്ക്കനുസരിച്ചുള്ള വര്‍ദ്ധനവ് ഫെല്ലോഷിപ്പില്‍ ഉണ്ടാകുന്നില്ല. ഇഗ്രാന്റ്സ് ഉള്‍പ്പടെയുള്ള ഫെല്ലോഷിപ്പ് മുടങ്ങുന്നതിനേത്തുടര്ന്ന് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഗവേഷകര്‍ നിര്‍ബന്ധിതരാകുന്നു.ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി മറ്റു ജോലികളില്‍ കൂടി പണം കണ്ടെത്തേണ്ടതായ ഗതികേടിലാണ് ഗവേഷകര്‍. അതിനിടയിലാണ് ഇരുട്ടടി പോലെ ഫീസ് വര്‍ധനവ്.
ദേശീയ വിദ്യാഭ്യാസ നയം (എന്‍. ഇ. പി.)2020 നിര്‍ദ്ദേശിക്കുന്നത് , സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന ഗവേഷണത്തെയും ഗവേഷകരെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സമൂഹത്തിനും, അതിനെ നയിക്കുന്ന സര്‍ക്കാരിനുമാണ് എന്നാണ് . സര്‍വകലാശാലകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സ്വയം കണ്ടെത്തണമെന്നുമം പറയുന്നു. പണം കണ്ടെത്താനുള്ള മാര്‍ഗമായി അവലംബിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കലാണ്
.കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഫീസ് ക്രമാതീതമായി ഉയര്‍ത്തിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ പരാതിയെ തുടര്‍ന്ന്, ഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഫീസ് വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ടും,വര്‍ദ്ധനവ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ:മുരളീധരന് പിള്ള പ്രസ്താവന പുറപ്പെടുവിച്ചു.സമഗ്രമായി കാര്യങ്ങളെ കണ്ടറിയാതെ തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത് ഉചിതമല്ലെന്നും രാജ്യത്ത് കുറഞ്ഞചിലവില്‍ പഠനഗവേഷണ അവസരങ്ങള്‍ ഇപ്പോഴും യഥേഷ്ടം ഒരുക്കുന്ന കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളുടെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും അഡ്വ.ജി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: