ന്യൂഡല്‍ഹി: പകല്‍ സമയത്ത് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി, ബാറ്ററിയില്‍ സംഭരിച്ച് രാത്രി കെഎസ്ഇബിക്കു ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യ മുഖേന ടെന്‍ഡര്‍ ക്ഷണിച്ചു. 15 മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷന് ചെയ്യണം. കാസര്‍ഗോഡ് മൈലാട്ടി 220 കെവി സബ്സ്റ്റേഷന് പരിസരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ് )
സ്ഥാപിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡറില്‍ കരാര്‍ എടുക്കുന്ന ഏജന്‍സി സ്വന്തം ചെലവില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കണം. അതില്‍ നിന്നുള്ള വൈദ്യുതി കെഎസ്ഇബി വാങ്ങാനാണ് പദ്ധതി. തുടക്കത്തില്‍ പദ്ധതി ലാഭകരമാകാനുള്ള സാധ്യത കുറവായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവിന്റെ 30% അല്ലെങ്കില്‍ പരമാവധി 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: