ന്യൂദല്‍ഹി: ഹിന്ദു സമുദായത്തിലേക്ക് തിരിച്ചെത്തി വനവാസി വിഭാഗത്തില്‍ പെട്ട സോണാലാലും കുടുംബവും. ജീവിതം സാമ്പത്തികമായി മെച്ചപ്പെടുമെന്ന വിശ്വാസത്തില്‍ ആദ്യം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് സോണാലാല്‍. പിന്നീട് അവരുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നറിഞ്ഞപ്പോള്‍ സോണാലാലും കുടുംബവും തിരിച്ച് സനാതനധര്‍മ്മത്തിലേക്ക് മടങ്ങുകയായിരുന്നു.
ഗംഗയില്‍ മുങ്ങിക്കുളിച്ച് സോണാലാല്‍ തല മുണ്ഡനം ചെയ്തു. ബീഹാറിലും ജാര്‍ഖണ്ഡിലും തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളിലും പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ മതംമാറുന്നത് സാമ്പത്തിക മെച്ചം കിട്ടുമെന്ന് കരുതിയാണ്. രോഗശമനം ലഭിക്കുമെന്നും പണം കിട്ടുമെന്നും കരുതി നൂറുകണക്കിന് പേരാണ് ഹിന്ദു സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് ചേക്കേറുന്നത്.
ബീഹാറിലെ ബങ്ക(ജയ് പൂര്‍) ജില്ലയില്‍ ദെബകോലിയ ഗ്രാമത്തില്‍പ്പെട്ട ആളാണ് സോണാലാല്‍ മറാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും. ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മാറിയ ഇവര്‍ ഹിന്ദു സമുദായത്തിലേക്ക് മടങ്ങി എത്തുകയായിരുന്നു. പ്രാര്‍ത്ഥനയിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം കിട്ടിയെങ്കിലും രോഗം മാറിയില്ല. ഇതോടെയാണ് തന്റെ പഴയ വേരുകളിലേക്ക് മടങ്ങാമെന്ന് സോണാലാല്‍ മറാണ്ടി തീരുമാനിച്ചത്.
“എന്റെ പൂര്‍വ്വികരുടെ വിശ്വാസം എന്റെ രോഗപ്രാപ്തിയില്‍ എത്തിക്കുമെന്ന് കരുതുന്നു”- സോണാലാല്‍ മറാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: