കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയില്‍ എക്സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയില്‍ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയചന്ദ്രന് പറഞ്ഞു.
എക്സൈസും പൊലീസും വനംവകുപ്പും ചേര്‍ന്ന് 103 പരിശോധനകളും എക്സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിന്‍, 200 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 15 ഗ്രാം ഹാഷിഷ് ഓയില്‍, 517 മില്ലീഗ്രാം എം.ഡി.എം.എ., 5.71 ഗ്രാം മെത്താംഫിറ്റമിന്‍, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീലിറ്റര്‍ മെഫെന്റര്‍മിന്‍ സള്‍ഫേറ്റ് എന്നിവ പിടിച്ചെടുത്തു. 949.72 ലിറ്റര്‍ വിദേശമദ്യം, 15.10 ലിറ്റര്‍ ചാരായം, 1125 ലിറ്റര്‍ വാഷ്, 18.85 ലിറ്റര്‍ അനധികൃതമദ്യം, 81.05 ലിറ്റര്‍ ബിയര്‍, 88 ലിറ്റര്‍ കള്ള്, 108.12 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 12 വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. 519 അബ്കാരി കേസും 301 എന്‍.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 825 പേര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തില്‍ 4.11 ലക്ഷം രൂപ ഈടാക്കി. 11,662 വാഹനങ്ങള്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: