Kerala

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

ബൈസണ്‍വാലി പൊട്ടന്‍കുളത്തെ തോട്ടം അളക്കാനായി 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ കുടുങ്ങിയത്

Published by

ഇടുക്കി : ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയിലായി. എസ്. നിതിനെയാണ് പിടികൂടിയത്.

ബൈസണ്‍വാലി പൊട്ടന്‍കുളത്തെ തോട്ടം അളക്കാനായി 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ കുടുങ്ങിയത്. 146 ഏക്കര്‍ ഏലത്തോട്ടം അളക്കാനായി എസ്‌റ്റേറ്റ് മാനേജര്‍ സര്‍വേ വിഭാഗത്തെ സമീപിച്ചിരുന്നു. താത്കാലിക സര്‍വേയറായ നിതിന്‍ എസ്‌റ്റേറ്റിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

75,000 രൂപയെങ്കിലും നല്‍കാതെ അളന്ന് തിട്ടപ്പെടുത്തി തരില്ലെന്ന് നിതിന്‍ പറഞ്ഞു. പിന്നീട് വീണ്ടും എസ്‌റ്റേറ്റ് മാനേജര്‍ ബന്ധപ്പെട്ടപ്പോള്‍ 50,000 രൂപ മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിജിലന്‍സിനെ അറിയിച്ച ശേഷം നേര്യമംഗലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന സമീപം വച്ച് പണം കൈമാറുന്നതിനിടെ നിതിന്‍ പിടിയിലാവുകയായിരുന്നു. 50,000 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by