മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വാടകയ്ക്ക് നല്കിയ കെട്ടിടത്തിന് അഭിഷേക് ബച്ചന് കിട്ടുന്നത് വലിയൊരു തുകയാണ്. മുംബൈയിലെ ജൂഹുവില്‍ ഉള്ള ബംഗ്ലാവുകളുടെ ഗ്രൗണ്ട് ഫ്ലോറില്‍ ഉള്ള മുറികളാണ് വാടകയ്ക്ക് ബാങ്കിന് നല്‍കിയിരിക്കുന്നത്.
അഭിഷേക് ബച്ചന്റെ ബംഗ്ലാവുകളുടെ പേര് വത്സ, അമ്മു എന്നിങ്ങനെയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിന് പ്രതിമാസ വാടകയായി നല്‍കുന്നത് 18.9 ലക്ഷം രൂപയാണ്.
2021 സെപ്തംബര്‍ 28 മുതലാണ് ഈ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 15 വര്‍ഷത്തേക്കാണ് വാടകക്കരാര്‍ എഴുതിയിരിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുംതോറും വാടകയില്‍ 25 ശതമാനം വര്‍ധന ഉണ്ടാകും. 2031 ആകുമ്പോള്‍ മാസ വാടക 23.6 ലക്ഷം രൂപയായിരിക്കും. 2041 ആകുമ്പോള്‍ ഈ മാസ വാടക 29.5 ലക്ഷം രൂപയായി ഉയരും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാടകയിനത്തില്‍ 2.26 കോടി രൂപ നല്‍കിയിട്ടുണ്ട്. ബച്ചന് കുടുംബത്തിന്റെ ഇപ്പോഴത്തെ വീടായ ജല്‍സയുടെ അടുത്തായാണ് ഈ വാടകയ്ക്ക് നല്കിയ കെട്ടിടം. 3150 ചതുരശ്രയടിയാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. മുംബൈയിലെ സുപ്രധാന വാണിജ്യപ്രാധാന്യമുള്ള കെട്ടിടപ്രദേശമാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: