ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിംഗിന്റെ വേർപാടിന്റെ ദു:ഖത്തിലാണ് രാജ്യം . എന്നാൽ അതിനിടെ പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണെന്നും , അതേസമയം, പുതുവർഷത്തെ വരവേൽക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോകുകയാണെന്നും അമിത് മാളവ്യ പറയുന്നു. രാഹുൽ എന്നും സിഖ് സമുദായത്തോട് അകൽച്ചയാണ് കാട്ടിയിട്ടുള്ളതെന്നും ബിജെപി പറയുന്നു.
ഗാന്ധി കുടുംബം സിഖ് സമുദായത്തോട് എന്നും അനീതി കാണിച്ചിട്ടുണ്ടെന്ന് അമിത് മാളവ്യ പറയുന്നു. ഗാന്ധി കുടുംബം സിഖുകാരെ വെറുക്കുന്നു. ഇന്ദിരാഗാന്ധി ദർബാർ സാഹിബിനെ അപമാനിച്ച കാര്യം മറക്കരുതെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ ഗാന്ധി കുടുംബവും കോൺഗ്രസ് നേതാക്കളും പങ്കെടുക്കാത്തതിലും വിവാദങ്ങൾ ഉയർന്നിട്ടുണ്ട് . “കോൺഗ്രസിന് അതിന്റെ ഏറ്റവും മുതിർന്ന നേതാവിനോടും മുൻ പ്രധാനമന്ത്രിയോടും പോലും ബഹുമാനം കാണിക്കാൻ കഴിഞ്ഞില്ല.“ എന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: