Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സല്‍മാന്‍ റഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചതിനെതിരെ മുസ്ലിം സംഘടനകള്‍

സല്‍മാന്‍ റഷ്ദിയുടെ സാത്താനിക് വേഴ്സസ് എന്ന നോവല്‍ വീണ്ടും ഇന്ത്യയില്‍ വില്‍പന ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. പ്രവാചകനെ നിന്ദിക്കുന്ന ഈ നോവലിന്റെ വില്‍പന നിരോധിക്കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 10:02 pm IST
in India, Literature
പഴയ സല്‍മാന്‍ റഷ്ദി (ഇടത്ത്) ഈയിടെ അമേരിക്കയില്‍ വെച്ച് കണ്ണില്‍ കുത്തേറ്റ ശേഷമുള്ള സല്‍മാന്‍ റഷ്ദിയും (വലത്ത്)

പഴയ സല്‍മാന്‍ റഷ്ദി (ഇടത്ത്) ഈയിടെ അമേരിക്കയില്‍ വെച്ച് കണ്ണില്‍ കുത്തേറ്റ ശേഷമുള്ള സല്‍മാന്‍ റഷ്ദിയും (വലത്ത്)

കൊല്‍ക്കൊത്ത: സല്‍മാന്‍ റഷ്ദിയുടെ സാത്താനിക് വേഴ്സസ് എന്ന നോവല്‍ വീണ്ടും ഇന്ത്യയില്‍ വില്‍പന ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. പ്രവാചകനെ നിന്ദിക്കുന്ന ഈ നോവലിന്റെ വില്‍പന നിരോധിക്കണമെന്നാണ് ആവശ്യം. നോവല്‍ പ്രസിദ്ധീകരിച്ച് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ദല്‍ഹി ഹൈക്കോടതിയാണ് ഈയിടെ പുസ്തകത്തിന്റെ നിരോധനം എടുത്തുകളഞ്ഞത്.

കസ്റ്റംസിന്റെ നിരോധന ഉത്തരവ് കാരണം തനിക്ക് സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സന്ദീപന്‍ ഖാന്‍ ആണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കസ്റ്റംസ് വകുപ്പ് 1988ല്‍ പുറപ്പെടുവിച്ച ഇറക്കുമതിക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന്റെ കോപ്പിയോ ഇത് സംബന്ധിച്ച ഓണ്‍ലൈന്‍ രേഖയോ കോടതിയില്‍ കാണിക്കാന്‍ കഴിയാത്തതിനാല്‍ പുസ്തകം വില്‍ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

സാത്താനിക് വേഴ്സസ് വില്‍പന ആരംഭിച്ചതായി കാണിക്കുന്ന ബഹ്റിസണ്‍സ് ബുക്സെല്ലേഴ്സിന്റെ സമൂഹമാധ്യമപോസ്റ്റ്:

@SalmanRushdie 's The Satanic Verses is now in stock at Bahrisons Booksellers!
This groundbreaking & provocative novel has captivated readers for decades with its imaginative storytelling and bold themes. It has also been at the center of intense global controversy since it's pic.twitter.com/e0mtQjoMCb

— Bahrisons Bookseller (@Bahrisons_books) December 23, 2024

“ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ മതവികാരം വ്രണപ്പെടുത്തിക്കൂടാ”- ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മൗലാന റഷീദി പറയുന്നു. ഉത്തര്‍പ്രദേശില്‍ ലീഗല്‍ അ‍ഡ്വൈസറായി ജോലിചെയ്യുകയാണ് മൗലാന റഷീദി.

ഈ പുസ്തകത്തിന്റെ വില്‍പന അനുവദിക്കുന്നത് രാജ്യത്തെ ഐക്യം തകര്‍ക്കുന്നതിന് തുല്യമാണെന്ന് മൗലാന യസൂബ് അബ്ബാസ് പറയുന്നു.

മുസ്ലിം ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് 1988 ഒക്ടോബര്‍ അഞ്ചിന് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണ് സല്‍മാന്‍ റഷ്ദിയുടെ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ആദ്യമായി ഇന്ത്യയില്‍ നിരോധിച്ചത്. അന്ന് ഈ പുസ്തകത്തിന്റെ ഇറക്കുമതിയും നിരോധിച്ചിരുന്നു.

ദല്‍ഹിയിലും മുംബൈയിലും കൊല്‍ക്കൊത്തയിലും ചണ്ഡീഗഢിലും പുസ്തകശാലകളുള്ള ബഹ്റിസണ്‍സ് എന്ന പുസ്തകപ്രസിദ്ധീകരണശാല സാത്താനിക് വേഴ്സസിന്റെ വില്‍പന ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രസിദ്ധ പുസ്തകപ്രസിദ്ധീകരണശാലയായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഇന്ത്യയിലെ എഡിറ്റര്‍ ഇന്‍ ചീഫായ മാനസി സുബ്രഹ്മണ്യവും സാത്താനിക് വേഴ്സസിന്റെ വില്‍പന ആരംഭിക്കുന്നതായി സൂചിപ്പിച്ചിരുന്നു.

സാത്താനിക് വേഴ്സസ് നിരോധനം എന്ന്?
1989ല്‍ ഇറാനിലെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് ഇസ്ലാമിക നിയമം ലംഘിക്കുകയും പ്രവാചകനെ നിന്ദിക്കുകയും ചെയ്ത കുറ്റത്തിന് സല്‍മാന്‍ റഷ്ദിയെ വധിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിങ്ങളോട് ഫത് വ പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇസ്ലാമികനിയമം ലംഘിച്ചതിന് വധഭീഷണിയും റഷ്ദിയ്‌ക്കെതിരെ ഉയര്‍ന്നതോടെ അദ്ദേഹം ഒളിവില്‍ പോയി. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ജപ്പാനിലെ ഒരു വിവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് 37 പേര്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു. അമേരിക്ക പിന്നീട് സല്‍മാന്‍ റഷ്ദിക്ക് അഭയം നല്‍കി. പക്ഷെ ഈയിടെ ഒരു സ്റ്റേജ് പ്രോഗ്രാമിനിടയില്‍ ഒരു അക്രമി റഷ്ദിയെ ആക്രമിച്ചിരുന്നു.

 

Tags: DelhiHighcourtSalmanRushdieSatanicversus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

News

ദൽഹി കലാപക്കേസ്: ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

News

പഠിപ്പിനൊപ്പം മതി സംഘടനാ പ്രവർത്തനം: കോടതി; ഹാജരില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മത്സരത്തിന് വിലക്ക്

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) ദല്‍ഹി ഹൈക്കോടതി ജഡ്ജി നവീന്‍ ചൗള (വലത്ത്)
India

കോടതിയെ അധിക്ഷേപിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി കാരണം ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാത്തത് ആരാണ്; ഉമര്‍ ഖാലിദ്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.