ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി ഇലാഹി(22) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
തേക്കിന് കൂപ്പില് പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അമര്‍ ഇലാഹിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്‍പ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മോര്‍ച്ചറിക്ക് മുന്പില് പ്രതിഷേധിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയത്.
വനം വകുപ്പ് മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രമാണ് മന്ത്രി മുഖവിലക്കെടുക്കുന്നത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞായിരുന്നുകാട്ടാന ആക്രമണം ഉണ്ടായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: