ശ്രീനഗര്‍: കശ്മീരിലെ മലകളും താഴ്വാരങ്ങളും നിറഞ്ഞ ദുര്‍ഘടമായ ഭൂപ്രദേശവും മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥയെയും അതിജീവിച്ച് 18 കിലോമീറ്റര്‍ ദൂരമുള്ള കത്ര-റിയാസി റെയില്‍പാത സാധ്യമാക്കി ഇന്ത്യന്‍ റെയില്‍വേ. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് 18 കിലോമീറ്റര്‍ ദൂരത്തിലുള്ള കത്ര-റിയാസി പാത. കത്ര, റിയാസ് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ 18 കിലോമീറ്റര്‍ പാത കശ്മീരിലെ തീവണ്ടിയാത്ര സുഗമമാക്കും. അതിവേഗത്തിലുള്ളതാക്കും.
ഒറ്റപ്പെട്ട കത്ര, റിയാസി മേഖലകളെക്കൂടി കശ്മീരിന്റെ മറ്റ് ഭാഗങ്ങളുമായി അനായാസം ബന്ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ റെയില്‍വേ ലൈനിന്റെ പ്രത്യേകത. കശ്മീര്‍ മേഖലയില്‍ ഉടനീളം വികസനം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉദ്യമങ്ങളുടെ സുപ്രധാനതെളിവാണ് ഏറെ വെല്ലുവിളികളുയര്‍ത്തുന്ന ഈ പ്രദേശത്ത് റെയില്‍പ്പാത നിര്‍മ്മിക്കുക എന്നത്. ഈ പ്രദേശം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ആധുനിക സിഗ്നലിംഗ് സംവിധാനം, ടണലുകള്‍, റെയില്‍വേ പാലം എന്നിവ നിര്‍മ്മിച്ചാണ് ഇത്രയും ദുരത്തെ ബന്ധപ്പെടുത്തുന്ന റെയില്‍വേ ട്രാക്ക് സ്ഥാപിച്ചത്.
ആദ്യ പരീക്ഷണയോട്ടം വിജയമായിരുന്നു.. പരീക്ഷണയോട്ടത്തിന്റെ ഭാഗമായി സിഗ്നലിംഗ് സംവിധാനവും ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനവും പരിശോധനകള്‍ക്ക് വിധേയമാക്കി. ഇനി വൈകാതെ ചരക്കുകള്‍ നിറച്ചും പിന്നീട് യാത്രാക്കാരെ വെച്ചും ഈ പാത പരിശോധിക്കും. കശ്മീരിലേക്കുള്ള യാത്രാസമയം നല്ലതുപോലെ വെട്ടിച്ചുരുക്കാന്‍ 18 കിലോമീറ്റര്‍ ദൂരമുള്ള കത്ര-റിയാസി റെയില്‍പാളത്തിന് സാധിക്കും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പ്പാതയില്‍ വലിയ ദൂരം എളുപ്പത്തില്‍ കടക്കാന്‍ കത്ര-റിയാസി പാത സഹായിക്കും. കശ്മീരിന്റെ എല്ലാ മേഖലകളിലേക്കും വികസനം കൊണ്ടുവരാന്‍ റെയില്‍വേയും പരിശ്രമിക്കുകയാണ്.
ലോകനിലവാരത്തിലുള്ള റെയില്‍വേ സംവിധാനമാണ് കശ്മീര്‍ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ ഉയര്‍ത്തുന്നത്. മാത്രമല്ല, സമയബന്ധിതമായിത്തന്നെ ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക