ഇസ്ലാമബാദ് : പാകിസ്ഥാന് സൈന്യം പണ്ട് ശക്തമായിരുന്നുവെന്നും ഇപ്പോള്‍ സൈന്യം രാഷ്ട്രീയത്തില്‍ വന്നതിനാല്‍ ഏറെ ദുര്‍ബലമായിപ്പോയി എന്നും പറയുന്ന പാക് പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍. ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ഈ പെണ്‍കുട്ടി.
Viral video of a Pakistani Girl mocking Pakistani Army.
She said Indian Army is can easily take POK . #AnnamalaiExposed #FlightCrash#KajalAggarwal pic.twitter.com/dz2ArP02w5
— Hindutva Knight (@Knight491656903) December 29, 2024
കശ്മീരിന്റെ ഒരു ചെറിയ ഭാഗം മാത്രമേ പാകിസ്ഥാന്റെ കൈവശം ഉള്ളൂവെന്നും അതേ സമയം വലിയൊരു ഭാഗം ഇന്ത്യയുടെ പക്കലാണെന്നും പറയുന്ന പാക് പെണ്‍കുട്ടിയോട് റിപ്പോര്‍ട്ട് പറയുന്നത് ആ ഭാഗം കൂടി ഇന്ത്യ എടുക്കും എന്നാണ്. അതിന് പെണ്‍കുട്ടിയുടെ മറപുടി ഇന്ത്യ വിചാരിച്ചാല്‍ ആ ഭാഗം കൂടി എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയും എന്നാണ്. അതിന് കാരണം ഇന്ത്യയുടെ സൈന്യം ശക്തമാണെന്നും പാകിസ്ഥാന്റെ സൈന്യം ദുര്ബമാണെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനെ അതിവേഗം തോല്പിക്കുമെന്നും പാകിസ്ഥാനെ പരിഹസിച്ചുകൊണ്ട് പെണ്‍കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: