ഓച്ചിറ: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ് .
ഇസ്ലാമിലെ സമുന്നതമായ ഒരു ആരാധനയാണ് വഖഫെന്നും , സ്വത്തുക്കള്‍ മുന്‍ഗാമികള്‍ ഏല്‍പ്പിച്ച സൂക്ഷിപ്പ് സ്വത്താണെന്നും അതിനെ സംരക്ഷിക്കലും ശരിയായ നിലയില്‍ ഉപയോഗിക്കലും സമുദായത്തിന്റെ പ്രധാന ബാധ്യതയാണെന്നുമാണ് ഓച്ചിറ ദാറുല്‍ ഉലൂമിലെ മൗലാനാ മുഹമ്മദ് ഈസാ മമ്പഈ നഗറില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ് തഫ്ഹീമെ ശരീഅത്ത് സമ്മേളനത്തിന്റെ അവകാശവാദം.
വഖഫിന്റെ വിഷയത്തില്‍ സൂക്ഷ്മതക്കുറവ് സംഭവിക്കുന്നതിനാല്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. വഖഫ് നിയമങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും വഖഫിന് വിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതും തീര്‍ത്തും തെറ്റാണെന്നും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡ് പറയുന്നു.
രാജ്യത്ത് വഖഫ് സ്വത്തുക്കളുടെ പേരിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് മുസ്ലിം പേഴ്‌സണല്‍ ലോ ബോർഡിന്റെ പുതിയ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: