കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്‌ക്ക് ഗുരുതര പരിക്ക്. എംഎൽഎയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണത്.
സ്‌കാനിംഗ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുപത് അടി താഴ്ചയിലേക്കാണ് എം എല്‍ എ വീണത്. എംഎല്‍എയുടെ തലയ്‌ക്ക പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയായിരുന്നു.
സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് എത്തിയത്. വിഐപി ഗ്യാലറിയുടെ അറ്റത്തായി നില്‍ക്കുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയാണ് അപകടമുണ്ടായത്. ജില്ലാ കലക്റ്റര്‍ ഉള്‍പ്പടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: