ആലപ്പുഴ: കഞ്ചാവ് കേസില്‍ മകൻ നിരപരാധിയെന്ന യു പ്രതിഭ എംഎല്‍എയുടെ വാദം പൊളിയുന്നു . എം എൽ എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതിയാണ് കേസിൽ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.
സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന 500 മില്ലീ ലിറ്റർ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്സൈസ് റിപ്പോർട്ടിലുണ്ട്. കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേർത്തിട്ടുണ്ട്.ഇന്നലെ ഉച്ചയ്‌ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം എൽ എയുടെ മകൻ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്സൈസ് സംഘം പിടി കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: