ന്യൂദല്‍ഹി: 1991ല്‍ ഇന്ത്യയുടെ സമ്പദ്ഘടന കടത്തില്‍ മുങ്ങി. ഇതോടെ അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തി. ഇനി ഖജനാവില്‍ എത്ര പണം മിച്ചമുണ്ട് എന്ന് തിരക്കി. ഇനി ഒമ്പത് ദിവസത്തേക്ക് കൂടിയുള്ള പണമേ ഉള്ളൂ എന്നായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ മറുപടി.
ഈ സാമ്പത്തിക പ്രതിസന്ധിയെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന നരസിംഹറാവു മന്‍മോഹന്‍ സിങ്ങിനോട് ചോദിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനം കൂടി ഇടിയ്‌ക്കുക എന്നതായിരുന്നു മന്‍മോഹന്‍സിങ്ങ് നല്‍കിയ മറുപടി ഉടനെ കേന്ദ്രമന്ത്രിസഭായോഗം വിളിച്ച് ഇതിനുള്ള അംഗീകാരം വാങ്ങൂ എന്നായിരുന്നു നരസിംഹറാവു നിര്‍ദേശിച്ചത്. തന്റെ മുറിയിലേക്ക് പോകാന്‍ ഏതാനും ചുവടുകള്‍ വെച്ച മന്‍മോഹന്‍സിങ്ങ് തിരിഞ്ഞുനിന്നു. എന്നിട്ട് നരസിംഹറാവുവിനോട് പറഞ്ഞു:” മന്ത്രിസഭായോഗം വിളിച്ചത് കൊണ്ട് നമുക്കാവശ്യമായ അനുമതി കിട്ടിക്കൊള്ളണം എന്നില്ല. കാരണം എല്ലാമന്ത്രിമാര്‍ക്കും വോട്ട് ബാങ്കിനെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ അവര്‍ ഇങ്ങിനെ ഒരു പരിഷ്കാരം നടത്താന്‍ സമ്മതിക്കണമെന്നില്ല. “. ഇതിന് മറുപടിയായി നരസിംഹറാവു തനിക്ക് 20 മിനിറ്റ് സമയം തരാന്‍ ആവശ്യപ്പെട്ടു. മുറിയിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മന്‍മോഹന്‍സിങ്ങിനോട് പറയുകയും ചെയ്തു.
20 മിനിറ്റ് കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ മുറിയിലേക്ക് നരസിംഹറാവുവിന്റെ ദൂതന്‍ ഒരു കത്തുമായി ചെന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഈ കത്ത്.
പിന്നീട് ഒരിയ്‌ക്കല്‍ മന്‍മോഹന്‍സിങ്ങ് നരസിംഹറാവുവിനോട് ആ 20 മിനിറ്റിന്റെ കാര്യം ചോദിച്ചു. ആരോട് കൂടിയാലോചിക്കാനായിരുന്നു ഈ 20 മിനിറ്റ് ചെലവാക്കിയത് എന്ന ചോദ്യത്തിന് നരസിംഹറാവുവിന്റെ മറുപടി ഇതായിരുന്നു:’അടല്‍ ബിഹാരി വാജ് പേയി’ അന്ന് പ്രതിപക്ഷ നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പേയി. രാജ്യത്തെ രക്ഷിയ്‌ക്കാനുള്ള സാമ്പത്തിക പരിഷ്കാരങ്ങളുമായി ധൈര്യമായി മുന്നോട്ട് പൊയ്‌ക്കൊള്ളാന്‍ അടല്‍ ബിഹാരി വാജ്പേയി സമ്മതം നല്‍കി. പിന്നീട് സാമ്പത്തിക പരിഷ്കാരം മന്‍മോഹന്‍സിങ്ങ് നടപ്പാക്കിയപ്പോള്‍ ബിജെപി സമരം ചെയ്യാതെ മാറിനിന്നു. അങ്ങിനെയാണ് മന്‍മോഹന്‍സിങ്ങിന്റെ ആ പരിഷ്കാരം നടപ്പായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: