Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം; മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിര്‍ദേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 01:35 am IST
in India

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ചു. മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ബി. സ്നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. കേസിലെ എഫ്ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ ചോര്‍ച്ചയില്‍ ഇടക്കാല നഷ്ട പരിഹാരമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് നല്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമര്‍ശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണ്. തികച്ചും സ്ത്രീ വിരുദ്ധമാണിത്. എഫ്‌ഐആര്‍ വായിച്ചിരുന്നുവോയെന്ന് അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനോട് കോടതി ചോദിച്ചു. ഇരയെ അവഹേളിക്കുന്നതിന് ഉദാഹരണമാണിത്. എഫ്‌ഐആര്‍ ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണ്. അതിജീവിതയെ കുറ്റപ്പെടുത്തുന്നതും അവളുടെ അന്തസ് തകര്‍ക്കുകയും ചെയ്യുന്ന മോശം വാക്കുകളാണ് എഫ്‌ഐആറിലുള്ളത്.

കഴിഞ്ഞ 23ന് രാത്രി എട്ട് മണിക്കാണ് അണ്ണാ സര്‍വകലാശാലാ കാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂര പീഡനത്തിനിരയായത്. രണ്ടു പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ക്രൂര പീഡനം.

ബലാത്സംഗത്തിനു ശേഷം അക്രമികള്‍ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു. പിന്നീട് കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോച്ചവടക്കാരനാണ് ജ്ഞാനശേഖരനെന്നും 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു

സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് രണ്ടംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. എന്‍സിഡബ്ല്യു അംഗം മംമ്ത കുമാരി, റിട്ട. ഐപിഎസ് ഓഫീസര്‍ പ്രവീണ്‍ ദീക്ഷിത് എന്നിവരടങ്ങുന്ന സംഘം കേസ് അന്വേഷിക്കുകയും അധികാരികള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും ചെയ്യും. ഉദ്യോഗസ്ഥര്‍, ഇരയായ പെണ്‍കുട്ടി, അവളുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ സമിതി തിങ്കളാഴ്ച ചെന്നൈയിലെത്തും.

Tags: Madras High CourtSpecial Investigation TeamAnna University rape
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജനനായകൻ’ വിവാദം; വിജയ്‌ക്ക് അർഹമായ യാത്രയയപ്പ് നൽകണം: നിയമപോരാട്ടത്തിൽ വികാരാധീനനായി നിർമ്മാതാവ്

India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ലക്ഷ്യംവച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു

India

സ്റ്റാന്‍ സ്വാമി യുഎപിഎ കേസിലെ പ്രതി, സ്മാരകം പണിയാന്‍ അനുമതി വേണ്ട: മദ്രാസ് ഹൈക്കോടതി

India

മദ്രാസ് ഹൈക്കോടതിയില്‍ ‘എന്തോ കുഴപ്പമുണ്ടെന്ന്’ സുപ്രീം കോടതി, പരാമര്‍ശം കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍

India

സ്വന്തം താല്പര്യത്തിനനുസരിച്ച് നിൽക്കാത്ത ജഡ്ജിമാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു : ഇൻഡി മുന്നണിയ്‌ക്കെതിരെ 56 ജഡ്ജിമാർ രംഗത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.