Astrology

വാരഫലം: ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ; ഈ നാളുകാര്‍ക്ക് പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും.

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗാര്‍ഹികാന്തരീക്ഷം പൊതുവെ ഗുണകരമായിരിക്കും. മനസ്സിന് സന്തോഷം കൈവരും. വരുംവരായ്ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നു പെട്ടിരിക്കും. മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഏജന്‍സി ഏര്‍പ്പാടില്‍ നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്. വ്യാപരത്തില്‍ നല്ല പുരോഗതിയുണ്ടാകും. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. കര്‍മങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സാമ്പത്തികബുദ്ധിമുട്ടനുഭവിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്. സ്ത്രീകളില്‍ നിന്ന് അപമാനിതനാകും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്. ഗൃഹത്തില്‍നിന്ന് അകന്നു കഴിയേണ്ടി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിരുന്നുകളിലും സത്കാരങ്ങളിലും പങ്ക് ചേരും. അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ദൂരെദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കത് സാധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും അനുകൂല സമയമാണ്. പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താല്‍പ്പര്യമേറും. വിദ്യ അഭ്യസിക്കാനവസരമുണ്ടാകും. പ്രമുഖ വ്യക്തികളില്‍നിന് സമ്മാനമോ പ്രശംസയോ ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പ്രമാണങ്ങളില്‍ ഒപ്പു വയ്‌ക്കും. കിട്ടാനുള്ള പണം നിശ്ചിത സമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും. ചെറുയാത്രകള്‍ നിശ്ചയിക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. പോലീസ്, പട്ടാളം എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. ഉദരരോഗം മൂത്രാശയ രോഗം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബസുഖം കുറയു. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ക്രയവിക്രയത്തിന് അനുകൂല സമയമാണ്. തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരുമാനം വര്‍ധിക്കുന്നതോടൊപ്പം കീര്‍ത്തിയും ഉണ്ടാകുന്നതാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. കുടുംബത്തില്‍ സുഖദുഃഖ സമാധാനവും നിലനില്‍ക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മത്സരപരീക്ഷകളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളിലും നേതൃത്വ മനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുകുകം. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സിനിമ, നാടക മേഖലകളിലുള്ളവര്‍ക്ക് പണം, അംഗീകാരം എന്നിവ ലഭിക്കം. ഗുരുജനങ്ങള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കും. മനസുഖമുണ്ടാകും. ഗൃഹാന്തരീക്ഷം അസ്വസ്ഥത മാറി സ്വസ്ഥത വരുന്നതാണ്. ദേഹാരിഷ്ടതകളുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by