India

യോഗിയുടെ ബുള്‍ഡോസര്‍ ഇക്കുറി പോയത് ഇടിച്ച് നിരത്താനല്ല, മറഞ്ഞുകിടന്ന ഈ ക്ഷേത്രം തുറക്കാന്‍

ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്‍റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

Published by

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 40 വര്‍ഷം അടച്ചിട്ടിരുന്ന ജൈനക്ഷേത്രം വീണ്ടും തുറന്നുകൊടുക്കാന്‍ യോഗി. ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍ പ്രദീപ് കുമാര്‍ ജെയിനും സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. പ്രദീപ് കുമാര്‍ ജെയിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് മൊറാദാബാദിലെ ജില്ലാ മജിസ്ട്രേറ്റ് തന്നെയാണ് ഇവിടം പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എസ് ഡിഎം വിനയ് കുമാറിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് കല്ലും മണ്ണും മൂടിക്കിടക്കുന്ന പ്രദേശത്ത് ജൈനക്ഷേത്രമാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ 50 വര്‍ഷമായി ഈ നിലയിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നതെന്ന് ഗ്രാമപ്രധാന്‍ നസാകത്ത് അലി പറയുന്നു. മൊറാദാബാദിലെ രത്നപൂര്‍ കാല ഗ്രാമത്തിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നത്. ഇവിടെ 70 ശതമാനത്തിലധികം മുസ്ലിങ്ങളാണ്. പക്ഷെ ഇവിടുത്തെ ക്ഷേത്രം തുറക്കുന്നതിന് മുസ്ലിം സമുദായത്തില്‍ നിന്നും യാതൊരു എതിര്‍പ്പുമുണ്ടായില്ലെന്ന് മാത്രമല്ല, അവരും സഹകരിക്കുകയായിരുന്നു.

“മാധ്യമങ്ങളാണ് ഇവിടെ തകര്‍ന്നനിലയില്‍ മണ്ണുമൂടിക്കിടക്കുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നതെന്ന വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ നാലോ അഞ്ചോ ദശകമായി മണ്ണുമൂടിക്കിടക്കുകയായിരുന്നു ഈ ക്ഷേത്രം. ജില്ലാ മജിസ്ട്രേറ്റാണ് ഇവിടുത്തെ മണ്ണ് നീക്കി പ്രദേശം വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്. “- ബിലാരിയ എസ് ഡിഎം വിനയ് കുമാര്‍ പറയുന്നു.

ഹൈന്ദവ പൈതൃകം സംരക്ഷിക്കുക എന്ന യോഗി ആദിത്യനാഥിന്റെ പദ്ധതിപ്രകാരമാണ് സംഭാലിലും ഇപ്പോള്‍ മൊറാദാബാദിലും മറഞ്ഞുകിടന്നിരുന്ന ക്ഷേത്രങ്ങളും ക്ഷേത്രക്കിണറുകളും പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നത്. സനാതനധര്‍മ്മം ശക്തിപ്പെടുത്തിയാലേ ഭാരതം നിലനില്‍ക്കൂ എന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by