ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ സീസണിലെ 13-ാം ജയം നേടിയ ആഴ്സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇപ്സ്വിച്ച് ടൗണിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തിലൂടെയാണ് ആഴ്സണലിന്റെ കുതിപ്പ്.
ആദ്യ പകുതിയില്‍ ജര്‍മനിയില്‍ നിന്നുള്ള സൂപ്പര്‍ സ്ട്രൈക്കര്‍ കായി ഹാവേര്‍ട്സ് 23-ാം മിനിറ്റില്‍ നേടിയ ഗോള്‍ ആണ് സ്വന്തം തട്ടകത്തില്‍ ആഴ്സണലിന് രക്ഷയായത്. സീസണിലെ തങ്ങളുടെ 18-ാം മത്സരത്തിലെ ജയത്തിലൂടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെല്‍സിയെയും നോട്ടിങ്ഹാം ഫോറസ്റ്റിനെയും പിന്തള്ളിയാണ് ആഴ്സണല്‍ രണ്ടാമതെത്തിയത്.
ലീഗില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്സണലിന്റെ പത്താം വിജയമായിരുന്നു ഇന്നലത്തേത്. ആറ് കളികള്‍ സമനിലയിലായി രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ലിവറിന്റെ 42ന് പിന്നില്‍ 36 പോയിന്റാണ് ആഴ്സണലിനുള്ളത്. തൊട്ടുതാഴെയുള്ള ചെല്‍സിക്ക് 35ഉം നാലാം സ്ഥാനക്കാരായി ഇടിഞ്ഞ നോട്ടിങ്ഹാമിന് 34 പോയിന്റും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: