ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യമുന്നയിച്ചതിനെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍. തന്റെ അച്ഛന് (പ്രണബ് കുമാര്‍ മുഖര്‍ജി) മരിച്ചപ്പോള്‍, അനുശോചിക്കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നില്ലെന്ന് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞു.
രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രണ്ട് തരം പരിഗണന നല്‍കിയതിനെയാണ് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തത്. സമുഹമാധ്യമമായ എക്സില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ശര്‍മ്മിഷ്ഠ പോസ്റ്റ് പങ്കുവെച്ചു. രാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തില്‍ ഇത്തരം അനുശോചനം നിര്‍ബന്ധമല്ലെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നതെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തുന്നു.
അതേ സമയം കോണ്‍ഗ്രസ് നേതാവ് കെ.ആര്. നാരായണന് രാഷ്ട്രപതിയായിരിക്കെ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് അനുശോചിച്ചിരുന്നതായി തന്റെ അച്ഛന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഡയറിക്കുറിപ്പില്‍ ഉണ്ടെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: