ടെൽ അവീവ്: യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകർത്ത് ഇസ്രയേൽ. യു.എസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ചാണ് ഇസ്രയേൽ ഹൂതി മിസൈലുകളെ തകർത്തത്.
യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്.
ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തോടെയാണ് ഇസ്രയേൽ താഡ് സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. യു.എസ് വികസിപ്പിച്ചെടുത്ത താഡ് സംവിധാനത്തിന് 870 മുതൽ 3000 കിലോമീറ്റർ വരെയുള്ള മിസൈലുകളെ കണ്ടെത്താനാകും.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ അഞ്ചാം തവണയാണ് ഹൂതി വിമതർ ഇസ്രയേലിനെ ആക്രമിക്കുന്നത്. മറുപടിയായി യെമെനിലെ ഹൂതികേന്ദ്രങ്ങളിൽ ഇസ്രയേലും ആക്രമണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: