ചെന്നൈ: യുകെയില്‍ ഉപരിപഠനത്തിന് ശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈയുടെ ശക്തമായ സമരത്തില്‍ വിറയ്‌ക്കുകയാണ് സ്റ്റാലിനും കൂട്ടരും. അണ്ണാ സര്‍വ്വകലാശാലയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് ഡിഎംകെ അനുഭാവിയായതിനാല്‍ അയാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു ഡിഎംകെ ഇതുവരെ. എന്നാല്‍ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള സമരം രൂക്ഷമായതോടെ ഡിഎംകെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിനും ഡിഎംകെയ്‌ക്കും എതിരെ പൊട്ടിത്തെറിച്ച അണ്ണാമലൈയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വീണ്ടും വന്‍വരവേല്‍പാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിനെതിരെ ഷെയിംഓണ്‍യുസ്റ്റാലിന്‍ (#ShameonyouStalin) എന്ന ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മണിക്കൂറുകളോളം ഓടി. ഡിഎംകെയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ഒരു ടാഗ് ട്രെന്‍ഡാവുന്നത് ഇതാദ്യം.
പ്രതിയെ രക്ഷിയ്‌ക്കാന്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ഒരു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാണെന്ന് അവകാശപ്പെടുന്ന തമിഴ്നാടിന് ഇത് നാണക്കേടാണെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി രൂപകരിച്ച നിര്‍ഭയ ഫണ്ട് ഡിഎംകെ സര്‍ക്കാര്‍ വേറെക്കാര്യങ്ങള്‍ക്ക് ചെലവിടുകയാണെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. അണ്ണാമലൈയുടെ ഈ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമവും ഏറ്റെടുത്തിരിക്കുകയാണ്.അണ്ണാമലൈയ്‌ക്ക് അനുകൂലമായുള്ള സ്ത്രീകളുടെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
அண்ணாமலை அண்ணன்😭#ShameOnYouStalin #Annamalai pic.twitter.com/VDQfV35FpF
— Neela Raja 🇮🇳 (@Dr_Neela_) December 27, 2024
ഡിഎംകെയുടെ ഭരണത്തിനെതിരെ ശരീരത്തില്‍ ചാട്ടവാറ് കൊണ്ടടിച്ചും ഡിഎംകെ സര്‍ക്കാരിനെ തൂത്തെറിയുന്നതുവരെ ചെരിപ്പിടില്ലെന്ന് പ്രഖ്യാപിച്ചുമുള്ള സമരം സ്റ്റാലിനെയും കൂട്ടരെയും ഞെട്ടിച്ചിരിക്കുകയാണ്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ തോല്‍പിക്കാന്‍ പഴയ നിലപാടുകള്‍ തിരുത്താനും തയ്യാറായിരിക്കുകയാണ് അണ്ണാമലൈ.
അടുത്ത തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ഒരുക്കമാണെന്ന ചില സൂചനകളും അണ്ണാമലൈ നടത്തിക്കഴിഞ്ഞു. ഇത് അണ്ണാമലൈയുടെ മുന്‍നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ്. അതുപോലെ പുതിയ പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയുമായി സൗഹൃദം പുലര്‍ത്താനും അണ്ണാമലൈയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒറ്റയ്‌ക്ക് നിന്ന് മത്സരിക്കാതെ, വിശാല സഖ്യമുണ്ടാക്കി മാത്രമേ ഡിഎംകെയെ തറപറ്റിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഇപ്പോള്‍ അണ്ണാമലൈയ്‌ക്കുണ്ട്.
ഈ സമരത്തില്‍ എഐഎഡിഎംകെയും അണ്ണാമലൈയ്‌ക്ക് ഒപ്പം ഇറങ്ങിയത് വീണ്ടും ഡിഎംകെയ്‌ക്ക് ഭീഷണിയായിരിക്കുകയാണ്. കൂട്ടബലാത്സംഗക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം എഐഎഡിഎംകെ നേതാവ് പളനിസ്വാമി ഉയര്‍ത്തിയിരിക്കുകയാണ്. കോടതിയോട് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ മറ്റൊരു എഐഎഡിഎംകെ നേതാവ് അഡ്വ.ആര്‍. വരലക്ഷ്മിയും ആവശ്യപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്‌ക്കെതിരെ വരാന്‍ പോകുന്ന ബിജെപി-എഐഎഡിഎംകെ സമരപരമ്പരകളുടെ സൂചനയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: