ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ അത്ലറ്റുകളില് ഒരാളായ പി വി സിന്ധുവിന്റെ ആസ്തി 59 കോടി രൂപയെന്ന് സീ ന്യൂസ് വിലയിരുത്തല്‍. സിന്ധുവിന് ഹൈദരാബാദില്‍ ഒരു ആഡംബര ഹില്‍ടോപ്പ് ഹോം ഉണ്ട്, റിയല്‍ എസ്റ്റേറ്റില്‍ ഗണ്യമായ നിക്ഷേപവും നടത്തുന്നു. നാഗാര്‍ജുന അക്കിനേനി സമ്മാനിച്ച ഒരു ബിഎംഡബ്ല്യു X5, ആനന്ദ് മഹീന്ദ്രയില്‍ നിന്നുള്ള മഹീന്ദ്ര ഥാര്‍ അടക്കമുള്ള വാഹനങ്ങളും സ്വന്തമായുണ്ട്.
2019ല്‍ ചൈനീസ് ബ്രാന്‍ഡായ ലി നിംഗുമായി 50 കോടി രൂപയുടെ കരാറില്‍ സിന്ധു ഒപ്പുവച്ചു. മേബെലിന്‍, ബാങ്ക് ഓഫ് ബറോഡ, ഏഷ്യന്‍ പെയിന്റ്സ് എന്നിവയുടെയും മറ്റും ബ്രാന്‍ഡ് അംബാസഡറുമാണ്.
4 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുണ്ട്. രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യയുടെ ഷട്ടില്‍ താരം ഡിസംബര്‍ 22 ന് വെങ്കട ദത്ത സായിയെ വിവാഹം കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: