ന്യൂഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.5% വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ ധന സ്ഥിതി മികവു പുലര്‍ത്തുമെന്നാണ് സൂചന. ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലുമുള്ള ദുര്‍ബലാവസ്ഥമൂലം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ചയാണ് ഉണ്ടായത്. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം ഉണ്ടെങ്കിലും 6.5%-7% എന്ന ലോകത്തെ അതിശയിപ്പിക്കുന്ന വളര്‍ച്ചാവേഗം ഇന്ത്യന്‍സമ്പദ് വ്യവസ്ഥ നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: