Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡോ. മൻമോഹൻ സിങ് എന്നും ഓർമിക്കപ്പെടുമെന്ന് നരേന്ദ്ര മോദി

Janmabhumi Online by Janmabhumi Online
Dec 27, 2024, 09:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ഡോ. സിങ്ങിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുക എന്നത് സാധാരണ നേട്ടമല്ല. വിഭജനകാലത്ത് ഇന്ത്യയിൽ വന്നതിന് ശേഷം ഒരുപാട് നഷ്ടങ്ങളുണ്ടായെങ്കിലും ഡോ. സിങ് ഒരു വിജയിയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്ന് ഭാവിതലമുറയെ പഠിപ്പിക്കുന്നതാണ് ഡോ. സിങ്ങിന്റെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുണയുള്ള വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധൻ, പരിഷ്കരണങ്ങൾക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച നേതാവ് എന്നീ നിലകളിൽ ഡോ. സിങ് എന്നും ഓർമിക്കപ്പെടുമെന്ന്  മോദി പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, ഇന്ത്യാ ഗവൺമെന്റിന് നൽകിയ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ എന്ന നിലയിൽ, പ്രതിസന്ധി കാലങ്ങളിൽ ഡോ. സിങ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മുൻ പ്രധാനമന്ത്രിയും ഭാരതരത്‌ന പുരസ്‌കാരജേതാവുമായ പി. വി. നരസിംഹ റാവുവിന്റെ ഗവണ്മെന്റിൽ ധനമന്ത്രിയെന്ന നിലയിൽ, ഡോ. മൻമോഹൻ സിങ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പുതിയ സാമ്പത്തിക പാതയിലേക്ക് നയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായുള്ള ഡോ. സിങ്ങിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള ഡോ. സിങ്ങിന്റെ പ്രതിബദ്ധത എന്നും ആദരപൂർവം സ്മരിക്കപ്പെടും.

ഡോ. സിങ്ങിന്റെ ജീവിതം അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. വിനയം, സൗമ്യത, ബൗദ്ധികത എന്നിവയാൽ ശ്രദ്ധേയമായ പാർലമെന്ററി ജീവിതമായിരുന്നു ഡോ. സിങ്ങിന്റേത്. ഈ വർഷമാദ്യം രാജ്യസഭയിലെ ഡോ. സിങ്ങിന്റെ കാലാവധി അവസാനിച്ചപ്പോൾ ഡോ. സിങ്ങിന്റെ സമർപ്പണത്തെ ഏവർക്കും പ്രചോദനമായി താൻ പ്രകീർത്തിച്ചിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ശാരീരിക അവശതകൾക്കിടയിലും ഡോ. സിങ്, തന്റെ പാർലമെന്ററി ചുമതലകൾ നിറവേറ്റി, വീൽചെയറിൽ സുപ്രധാന സമ്മേളനങ്ങളിൽ പങ്കെടുത്തു.

പ്രശസ്തമായ ആഗോള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുകയും ഗവണ്മെന്റിലെ ഉന്നതപദവികൾ വഹിക്കുകയും ചെയ്തിട്ടും ഡോ. സിങ്, തന്റെ വിനീതമായ പശ്ചാത്തലത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മറന്നിട്ടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തുകയും എല്ലാവർക്കും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന വിധത്തിൽ കക്ഷിരാഷ്‌ട്രീയത്തിന് അതീതനായിരുന്നു ഡോ. സിങ് എന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന കാലത്തും പിന്നീട് ഡൽഹിയിലും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ഡോ. സിങ്ങുമായി നടത്തിയ തുറന്ന ചർച്ചകൾ പ്രധാനമന്ത്രി സ്‌നേഹപൂർവം സ്മരിച്ചു.  ഡോ. സിങ്ങിന്റെ കുടുംബത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും എല്ലാ പൗരന്മാർക്കും വേണ്ടി  ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാട് ഒരു രാജ്യമെന്ന നിലയിൽ തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാവി തലമുറകൾക്ക് അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാകുമെന്നും ഡോ. സിങ് ഒരു അസാധാരണ പാർലമെന്റേറിയനാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ സ്നേഹിച്ചിട്ടുള്ള ഒരു നേതാവിന്റെ നഷ്ടം രാജ്യം ദു:ഖത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Narendra ModiDr. Manmohan Singh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies