ഹൈദരാബാദ്:സന്തോഷ് ട്രോഫി സെമിയില്‍ കടന്ന് കേരളം. ജമ്മു കാശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം സെമി ഫൈനലില്‍ ഇടം പിടിച്ചത്. ആവേശകരമായ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് കേരളം വിജയഗോള്‍ നേടിയത്.
72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് ഗോളടിച്ചത്.ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. സന്തോഷ് ട്രോഫിയില്‍ ഏഴാം തവണയാണ് കേരളവും ജമ്മു കാശ്മീരും നേര്‍ക്കുനേര്‍ വരുന്നത്.
ഏഴു തവണയും വിജയം കേരളത്തിനായിരുന്നു.വെളളിയാഴ്ച രാത്രി 7.30ന് അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മേഘാലയ സര്‍വീസസുമായി ഏറ്റുമുട്ടും. ബംഗാളും മണിപ്പുരും നേരത്തേ സെമിയില്‍ കടന്നിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളം സെമിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: