നിയുക്തി മിനി തൊഴിൽ മേള
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ന് നിയുക്തി 2024 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേള കഴക്കൂട്ടം വിമെൻസ് ഐ ടി ഐയിലാണ് നടക്കുന്നത്. 10, +2, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യതയുള്ളവർക്കായി മേളയിൽ ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 – 2992609.
ഫോറിൻ ലാംഗ്വേജ് പഠനം
ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്‌കൂളിൽ എ1 ലെവൽ ജർമൻ ഭാഷ പഠിക്കുന്നതിനു രജിസ്റ്റർ ചെയ്യാം. 40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്‌സ് ദൈർഘ്യം 60 മണിക്കൂർ. താല്പര്യമുള്ളവർക്ക് ഐ എച് ആർ ഡി മോഡൽ ഫിനിഷിങ് സ്‌കൂൾ, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം, പി എം ജി, ജംഗ്ഷൻ, തിരുവനന്തപുരം -33 നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: 8547005050, 8921628553, 9567298330.
നാലാംഘട്ട സ്ട്രേ വേക്കൻസി : അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേയ്‌ക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനവും വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിലെയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും 2024 ലെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് താത്ക്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] എന്ന ഇമെയിൽ മുഖാന്തിരം ഡിസംബർ 28 ഉച്ചക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
കീം 2024 :അഞ്ചാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്
2024-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫിഷറീസ് / ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ് കോഴ്സുകളിലേയ്‌ക്കുള്ള അഞ്ചാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] ഇമെയിലിൽ ഡിസംബർ 28 ഉച്ചയ്‌ക്ക് 12 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
കീം 2024 : പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റ്
2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേയ്‌ക്ക് ഡിസംബർ 21 ലെ വിജ്ഞാപനം പ്രകാരം അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ആന്റ് കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
തീയതി നീട്ടി
നവംബർ 19 ലെ ഗസറ്റ് നമ്പർ 47 പ്രകാരം വിജ്ഞാപനം ചെയ്ത സിനിമ ഓപ്പറേറ്റർ പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകിട്ട് 5 മണി വരെ നീട്ടി. അപേക്ഷകൾ https://samraksha.ceikerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2024 ഒക്ടോബർ മാസം നടന്ന പത്താംതര തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്.
കർഷക അവാർഡ് : അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ IARI ഇന്നൊവേറ്റീവ് ഫാർമർ, IARI ഫെല്ലോ ഫാർമർ അവാർഡുകൾക്ക് കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ജനുവരി 10-നകം ഡോ.ആർ.എൻ. പദാരിയ, ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ), ICAR-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; ന്യൂഡൽഹി – 110012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനുമായി www.iari.res.in സന്ദർശിക്കുക. ഫോൺ: 011 – 25842387
എം.ഫാം: സ്പോട്ട് അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്സിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 28ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 30ന് രാവിലെ 11ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും നടക്കും. കേരള പ്രവേശന പരീക്ഷാകമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ (PG PHARMACY 2023/2024) നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ പരിഗണിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം ഫീസടച്ച് രേഖകൾ സർമപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.
ടെക്‌നിക്കൽ ട്രെയിനർ എംപാനൽമെന്റ്
അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയിനർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയിനർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപമുതൽ 1500 രൂപവരെയാണ് വേതനം. ഒഴിവുകൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക. ഡിസംബർ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഭിന്നശേഷിക്കാർക്ക് രജിസ്ട്രേഷൻ പുതുക്കണം
വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഡിസംബർ 31ന് അൻപത് വയസ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് മാർച്ച് 18 വരെ അവസരമുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ നേരിട്ടോ / ദൂതൻ മുഖേനയോ അസൽ സർട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷൻ കാർഡുമായി ഹാജരായി രജിസ്ട്രേഷൻ പുതുക്കണം.
ഓൺലൈൻ രജിസ്‌ട്രേഷൻ
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഡിസംബർ 30 മുതൽ ജനുവരി 1 ഉച്ചയ്‌ക്ക് 2 മണി വരെ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ നിരാക്ഷേപപത്രം ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജനുവരി 2 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഡിസംബര്‍ 12, 17, 19, 31
തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ യഥാക്രമം
2025 ജനുവരി 10, 16, 21, 23 തീയതികളിലേക്കും, 2025 ജനുവരി 06, 08, 10, 13, 15 തീയതികളില്‍
നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ യഥാക്രമം 2025 ജനുവരി 27,
29, 31 ഫെബ്രുവരി 03, 05 തീയതികളിലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ
സമയത്തിനോ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)
പരീക്ഷ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല 2025 ജനുവരിയില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ.
(വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി – 2019, 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2018
അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍
വെബ്‌സൈറ്റില്‍. (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2025 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ.
(വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി – 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2018 അഡ്മിഷന്‍)
ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
(www.keralauniverstiy.ac.in)
പി.ജി. ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്
കേരളസര്‍വകലാശാലയുടെ കീഴിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ’ യില്‍ പി.ജി. ഡിപ്ലോമ
ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോഴ്‌സിലേക്ക് (റെഗുലര്‍) 202425 അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന
തീയതി 2025 ജനുവരി 22. വിശദവിവരങ്ങളും അപേക്ഷാഫോമും (www.keralauniverstiy.ac.in) എന്ന
വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9947841574. ഇ-മെയില്‍: officekulaw@ gmail.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: