Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.ടി എന്ന അത്ഭുതം

പി. ബാലകൃഷ്ണന്‍ by പി. ബാലകൃഷ്ണന്‍
Dec 27, 2024, 08:48 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

മാനവ ധിഷണ ചെന്നെത്തിയിട്ടുള്ള മേഖലകളെക്കുറിച്ച് സാമാന്യബോധം, സാഹിത്യ- സാംസ്‌കാരിക വിഷയങ്ങളില്‍ വിശേഷജ്ഞാനം-എം.ടി.വാസുദേവന്‍നായരുമായി സംസാരിക്കാന്‍ അവസരം ഉണ്ടായപ്പോഴെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അറിവിന്റെ വലിയ ലോകമാണ്. അദ്ദേഹം മാതൃഭൂമിയിലുള്ള കാലത്തും അല്ലാത്തപ്പോഴും നേരിട്ടുകാണാനും സംസാരിക്കാനും സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ശരിയാണ്,അങ്ങനെ സംഭാഷണപ്രിയനൊന്നുമല്ല എം.ടി. എങ്കിലും ദിനപ്പത്രത്തിന്റെ ആവശ്യമായി ചിലപ്പോഴൊക്കെ സംസാരിക്കേണ്ട ആവശ്യമുണ്ടായിട്ടുണ്ട്. ഒട്ടും മുഷിച്ചിലില്ലാതെ കാര്യങ്ങള്‍ അദ്ദേഹം ആവശ്യാനുസാരം പറഞ്ഞുതന്നിട്ടുണ്ട്. തപസ്യ കലാസാഹിത്യവേദിയുടെ കാര്യങ്ങള്‍ക്കും എം.ടിയെ കാണാറുണ്ടായിരുന്നു. സംഘടനയുടെ വളര്‍ച്ചയെക്കുറിച്ച് താത്പര്യപൂര്‍വം കേള്‍ക്കാനും സര്‍ഗാത്മകരചനകളില്‍ എഴുത്തകാരനെ സഹായിക്കുന്നതിന് സംഘടനകള്‍ക്കുള്ള പരിമിതിയെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കാനും അദ്ദേഹം മടി കാണിച്ചില്ല.

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയ ഒരവസരം:

യശശ്ശരീരനും എന്റെ ഗുരുവുമായ കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ കവിതകളുടെ സമാഹാരം പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ മക്കളും ശിഷ്യരുമെല്ലാം ആലോചിക്കുന്നു.1992-94 കാലം. തന്റെ കവിതകളുടെ സമാഹാരം ഇറക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ചിലപ്പോഴൊക്കെ ആഗ്രഹിച്ചതും ശ്രമം നടത്തിയതുമാണ്. ഒരവസരത്തില്‍ ലീലാവതി ടീച്ചര്‍ അവതാരിക എഴുതിക്കൊടുത്തു. അത് പക്ഷേ ഫലം ചെയ്തില്ല. കവിത എഴുതുന്നതിലുള്ള മാഷുടെ പ്രതിഭ പ്രായോഗികകാര്യങ്ങളില്‍ അസമര്‍ഥമായിരുന്നു.എന്തുകൊണ്ടാണ് ആ സമാഹാരം ഇറങ്ങാതെ പോയതാവോ!അത് 1950-കളുടെ തുടക്കത്തിലായിരുന്നു.പിന്നീട് ഷഷ്ട്യബ്ദപൂര്‍ത്തിക്കാലത്ത്, 1970-കളുടെ ആദ്യം പ്രൊഫ.ഗുപ്തന്‍നായരുടെ അവതാരികയോടെ ‘നിലാത്തിരികള്‍’ എന്ന പേരില്‍ ഒരു സമാഹാരം അച്ചടിക്കാനിടയായി. അച്ചടിച്ചു എന്നേ പറയാവൂ, അത് വേണ്ട രീതിയില്‍ പുറത്തിറങ്ങുകയോ മാഷുടെ അടുത്ത സുഹൃത്തുക്കളും ശിഷ്യരുമടക്കമുള്ള സഹൃദയരിലേക്ക് എത്തുകയോ ഉണ്ടായില്ല. എന്തോ അങ്ങനെയാണ് ഭവിച്ചത്. ഈ പശ്ചാത്തലത്തിലാണ് മാഷ്ടെ സമ്പൂര്‍ണകവിതാസമാഹാരം എന്ന ആശയം കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്.

അദ്ദേഹത്തിന്റെ കാലശേഷം. 1992-94 കാലത്ത്.കവിതകളും ഗാനങ്ങളും കുറച്ചു കുറിപ്പുകളും മറ്റും എല്ലാവരും കൂടി ശേഖരിച്ചു. ഇനി സമാഹാരത്തിന് പ്രസാധകരെ കണ്ടെത്തണം. ആരെ സമീപിക്കണം എന്ന ആലോചനയായി. ആദ്യം മാതൃഭൂമിയെ സമീപിക്കാം എന്നാണ് പൊതുവേ ഉണ്ടായ അഭിപ്രായം. 1936-65 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു കെ.എന്‍.ഡി.എന്ന ദുര്‍ഗാദത്തന്‍ഭട്ടതിരിപ്പാട്. അതിനാല്‍ മാതൃഭൂമി തയാറായേക്കും, അത് ശരിയായില്ലെങ്കില്‍ മതിയല്ലോ വേറെ നോക്കാന്‍.

ആവശ്യവുമായി ഞാന്‍ മാതൃഭൂമിയില്‍ അന്വേഷിച്ചു. എം.ടിക്കാണ് പുസ്തകപ്രസാധന ചുമതല. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ് അദ്ദേഹം.എം.ടി ആഴ്ചപ്പതിപ്പില്‍ എത്തിയതുമുതല്‍ പത്തുകൊല്ലക്കാലം അതില്‍ കവിത എഴുതിയിട്ടുണ്ടല്ലോ കെ.എന്‍.ഡി മാഷ്. പേര് കേട്ടിട്ടുണ്ടാവും എന്ന ആശ്വാസത്തോടെയാണ് ഞാന്‍ ആഴ്ചപ്പതിപ്പ് പത്രാധിപരുടെ കാബിനിലേക്ക് ചെന്നത്. അല്പം സങ്കോചത്തോടെ വിഷയം അവതരിപ്പിച്ചു.

ബാലകൃഷ്ണന്റെ നാട്ടുകാരനാണല്ലോ അല്ലേ എന്നായിരുന്നു ആദ്യപ്രതികരണം. പിന്നെ മാഷ്ടെ കവിതകളുടെ പ്രത്യേകതകള്‍ പറഞ്ഞു. മാതൃഭൂമിയില്‍ വന്ന രചനകള്‍ക്കു പുറമേ ജയകേരളത്തിലും മറ്റുംവന്ന കെഎന്‍ഡിക്കവിതകളെയും പരാമര്‍ശിച്ചു. 1966-നുശേഷം കെ.എന്‍.ഡി കാര്യമായി എഴുതിയിരുന്നത് തൃശ്ശൂരില്‍നിന്നുള്ള കവന കൗതുകം എന്ന അക്ഷരശ്ലോകമാസികയിലും കേസരി വാരികയിലുമായിരുന്നു. കൂടുതലും ശ്ളോകങ്ങള്‍. അവയിലെ വിക്കേജി ച്ഛായയും വള്ളത്തോള്‍ പാരമ്പര്യവും എം.ടി ആസ്വദിക്കുന്നതായിത്തോന്നി. കെ എന്‍ ഡി കവിതകളുടെ സമാഹാരം എന്നേ ഇറങ്ങേണ്ടതായിരുന്നു എന്നും പറഞ്ഞു. രണ്ടു പ്രാവശ്യം സമാഹാരം പുറത്തിറക്കാന്‍ ശ്രമം നടന്നത് ഞാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം എം.ടി കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ടെന്നും മനസ്സിലായി.

മാതൃഭൂമിക്ക് അന്നത്തെ ചുറ്റുപാടില്‍ രണ്ടുകൊല്ലമെങ്കിലും കഴിയേണ്ടിവരും ഇനിയൊരു പുസ്തകം പ്രസിദ്ധപ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ എന്ന് എം.ടി പറഞ്ഞു. നിങ്ങള്‍ ആലോചിക്കൂ എന്ന്പറഞ്ഞാണ് പിരിഞ്ഞത്. 1990 കളില്‍ കെ എന്‍ ഡി കവിതകളെക്കുറിച്ച് ഓഫ്ഹാന്‍ഡായി അത്രയും പറഞ്ഞ കഥാകൃത്തുമായുള്ള സംഭാഷണം ഇനിയും തുടരണമെന്ന എന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ജോലിത്തിരക്കുമുലം ഫലിച്ചില്ല.അക്കാലത്തെ പല മലയാളം പ്രൊഫസ്സര്‍മാരെയും കവിതയില്‍ കാവ്യാസ്വാദനത്തില്‍ ഈ പത്രാധിപര്‍ അധികരിച്ചിരിക്കുന്നുവല്ലോ എന്നാണ് എന്റെ ചിന്ത പോയത്.

ഇക്കാര്യം ഞാന്‍ പിന്നീടൊരിക്കല്‍ അക്കിത്തത്തോടു പറഞ്ഞു. ‘വാസു അങ്ങനെയാണ്. നല്ല വായനക്കാരനാണ്. ഇന്നത് എന്നില്ല.കഥയും കവിതയും ലേഖനങ്ങളും. കിട്ടിയതെന്തും വായിക്കും. അവ ശരിക്കും ഉള്‍ക്കൊള്ളുകയും ചെയ്യും.അങ്ങനത്തെ ഒരാള്‍ക്കേ നല്ല സാഹിത്യകാരനാവാനൊക്കൂ…’അക്കിത്തം പറഞ്ഞത് ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.

(ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്ററും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമാണ് ലേഖകന്‍)

 

Tags: MT Vasudevan NairP BalakrishnanMalayalam Literature
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായന: പ്രകാശം പരത്തുന്ന ജീവിതം

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും
Varadyam

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

Varadyam

മിനിക്കഥ: നിളയുടെ തേങ്ങല്‍

Varadyam

മകനേ….. നിന്നെയും കാത്ത്

Varadyam

മിനിക്കഥ: ഗുല്‍മോഹര്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies