Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 09:58 pm IST
in Literature

രാഷ്‌ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലെ രാഷ്‌ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിന്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നു…..

ഭാഷയുടെ സുകൃതമാണ് വിട പറഞ്ഞത്. ക്രിസ്മസ് അവധി ദിനത്തിന്റെ പകലറുതിയിലാണ് യാത്ര. ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഐതിഹാസിക സർഗാത്മക ജീവിത കഥകൾ എഴുതി ആ ദിനം കാത്തിരുന്നവരുണ്ട്. ഇനിയും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം നല്കിയ പ്രതീക്ഷകളുടെ പ്രാർത്ഥനയിലേക്ക് ആ എഴുത്തത്രയും വഴി മാറി. കാലവുമായി നടത്തിയ പോരിനൊടുവിൽ മരണത്തെ എഴുത്തിലൂടെ മറികടന്ന ആ പെരുന്തച്ചൻ മടങ്ങുന്നു.

അമ്പതാണ്ടിന്റെ ആഘോഷത്തിലേക്ക് നടക്കുന്ന തപസ്യയ്‌ക്ക് ഒപ്പമുണ്ടായിരുന്നതാണ് ആ അനുഗ്രഹങ്ങൾ. ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ അദ്ദേഹം പല കുറി തപസ്യയുടെ വേദിയിലെത്തി. തൻ്റേടത്തോടെ തൻ്റേതായ ഇടം പ്രഖ്യാപിച്ചു. തപസ്യ സംഘടിപിച്ച മഹാകവി അക്കിത്തം സപ്തതി ആഘോഷങ്ങളിൽ നായകനായി. അക്കിത്തം പുരസ്കാരം ഏറ്റുവാങ്ങി. തപസ്യ കാലത്തിന്റെ ആവശ്യമാണെന്ന് അനുഗ്രഹിച്ചു.

കവിയുടെ കാല്പാടുകൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് എംടിയാണ് …. മലയാണ്മ അതിന് അദ്ദേഹത്തിന് നന്ദി പറയണം . കേരളം കടലിലാണ്ടു പോവുകയും വീണ്ടും കേരളത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടി വന്നാൽ പരമ സ്രഷ്ടാവ് , മഹാകവി പി കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ തേടും എന്ന് ഒരു നിരീക്ഷണമുണ്ട് ….

ഒപ്പം കൂടിയും കലമ്പിയും കളിചിരി പറഞ്ഞുമൊഴുകിയ നിളയുടെ കരയിൽ മഹാകവിയും കഥയുടെ കവിയും ഒത്തുചേർന്ന ആ ദിവസങ്ങളോളം കല്പനയുടെ കല്പകവാടികൾ പൂത്തു വിടർന്ന നാളേതുണ്ടാവും ….

സ്വന്തം ജീവിത കാമങ്ങൾക്ക് ഭീമനെന്നും ചന്തുവെന്നും സേതുവെന്നും ഗോവിന്ദൻകുട്ടിയെന്നുമൊക്കെ പേരിട്ട് മലയാളിയുടെ വായനാ ജീവിതത്തെയാകെ കൈവെള്ളയിലാക്കിയ മഹാകവി…. എഴുതിയും എഴുതിപ്പിച്ചും പിന്നിട്ട ഒൻപത് പതിറ്റാണ്ട് …. മഞ്ഞായും കാലമായും പെയ്തു മതിയാകാത്ത കഥമഴയായും നിറഞ്ഞ ഒൻപത് പതിറ്റാണ്ട് ……
പാതിയിൽ പൊലിഞ്ഞ പ്രണയം, നിരാശയിലുയിർത്ത വാശി, തോൽവികളിൽ പിറന്ന പക….. ആഴത്തിലൊഴുകിയ സ്നേഹം …..
അനന്തഭാവങ്ങളിൽ ഒരേയൊരാൾ …
നീർച്ചാലിട്ടൊഴുകുന്ന നിളയെയാണിഷ്ടമെന്ന് ഒരു നിത്യകാമുകന്റെ ഭാഷയിൽ കോറിയിട്ട എം ടി ക്ക് …. ഭാഷയുടെ നിളയൊഴുക്കിൽ അറ്റമില്ലാത്ത കല്പനകൾ തീർത്ത അദ്ഭുതങ്ങളുടെ സമുദ്രത്തിന്
പ്രണാമം…
പ്രിയപ്പെട്ടവരേ……
തിരിച്ചുവരാനായ് യാത്ര ആരംഭിക്കുകയാണ്.

എം സതീശന്‍

Tags: MT Vasudevan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

Kerala

മലയാളത്തിന്റെ സര്‍ഗപുണ്യം എം.ടി.യുടെ വേര്‍പാടിന് ഒരാണ്ട്

Varadyam

സാഹിത്യ പുനര്‍വായനകളുടെ സാംസ്‌കാരിക നിന്ദകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.