ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദിയായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വന്നതിനു പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ബംഗ്ലാദേശിൽ ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യാനികളെ മുസ്ലീം മതമൗലികവാദികൾ ആക്രമിച്ചിരുന്നു . 16 ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കി.
ചിറ്റഗോങ്ങിന് കീഴിലുള്ള ബന്ദർബനിലെ ലാമ ഉപസിലയുടെ സരായ് യൂണിയനിലെ താങ്ജിരി ത്രിപുര പരയിലാണ് സംഭവം . ക്രിസ്തുമസ് ദിനത്തിൽ വിശ്വാസികൾ പള്ളിയിൽ പോയ സമയത്താണ് വീടുകൾ തീ വച്ച് നശിപ്പിച്ചത്. സംഭവത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട് . അടുത്തിടെയാണ് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അനുവദിക്കില്ലെന്ന് യൂനുസ് സർക്കാർ പറഞ്ഞിരുന്നത് . എന്നാൽ ആ ഉറപ്പും ഇപ്പോൾ പാഴാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: