മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി (ഓഹരിയുടെ പേര് ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ – INTERGLOBE AVIATION എന്നാണ്) വിലയില്‍ കുതിപ്പ്. വ്യാഴാഴ്ച മാത്രം 112 രൂപയോളം ഉയര്‍ന്നു; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പുണ്ടായി. ഇതിന് കാരണം കമ്പനിയുടെ വിമാന യാത്രക്കാരുടെ എണ്ണത്തിലുള്ള കുതിപ്പാണ്. യാത്രക്കാരുടെ എണ്ണം ഒരു കോടിയായി ഉയര്‍ന്നു.
ഇതില്‍ ആഭ്യന്തരയാത്രക്കാരുടെ എണ്ണം 97 ലക്ഷത്തോളമാണ്. ബാക്കി അന്താരാഷ്‌ട്ര യാത്രക്കാരാണ്. ഇതോടെ 4612 രൂപയില്‍ നിന്നും ഓഹരി വില 4725 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍ഡിഗോയുടെ ഓഹരി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓഹരി വില മൊത്തം 8.86 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഇന്ത്യന്‍ ആഭ്യന്തര വ്യോമയാനരംഗത്തിന്റെ ചരിത്രത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും വലിയ കുതിപ്പാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് വ്യോമയാനമന്ത്രാലയം (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്‍ഡിഗോ ഓഹരി വില മൂന്ന് ദിവസമായി മേലോട്ട് കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: