തിരുവനന്തപുരം: നഗരസഭകളില് നടപ്പാക്കിയ ‘കെ-സ്മാര്ട്ട്’ ആശയക്കുഴപ്പങ്ങള് നിലനില്ക്കെ തന്നെ, ഏപ്രില് മുതല് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന് സര്ക്കാര് നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില് ജനുവരി ഒന്നുമുതല് പൈലറ്റ് റണ് നടക്കും.
ബില്ഡിംഗ് പെര്മിറ്റിന്റെ കാര്യത്തില് പഴയ സങ്കേതം സോഫ്റ്റ് വെയറിനെ അപേക്ഷിച്ച് സങ്കീര്ണ്ണമായ പുതിയ സോഫ്റ്റ്വെയറില് വേണ്ടത്ര അവഗാഹം ലൈസന്സികള്ക്കോ ഉദ്യോഗസ്ഥര്ക്കോ ലഭ്യമായിട്ടില്ലെന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്. അതിനിടെയാണ് അഭിമാന പദ്ധതിയെന്ന പേരില് വ്യാപിപ്പിക്കുന്നത്. നിലവില് ഗ്രാമപഞ്ചായത്തുകളില് പ്രവര്ത്തിക്കുന്ന ഐഎല്ജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതല് പരിഷ്കരിച്ച പതിപ്പായ കെ സ്മാര്ട്ട് വിന്യസിക്കുന്നത്. ഇന്ഫര്മേഷന് കേരളാ മിഷനാണ് രണ്ട് സോഫ്റ്റ് വെയറുകളും വികസിപ്പിച്ചത്. 2024 ജനുവരി ഒന്നുമുതല് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും കെ സ്മാര്ട്ട് പ്രവര്ത്തിക്കുന്നുണ്ട്, ഇതാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
ജീവനക്കാരുടെ ജോലിഭാരം വന്തോതില് കുറയ്ക്കാനും കെ സ്മാര്ട്ടിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: