കൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി.
ആരോപണ വിധേയരായ നടന്മാര്‍ വേഷമിടുന്ന സീരിയലില്‍ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നടി മൊഴി കൊടുത്തിരുന്നു. ഇവര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറി.
കേസില്‍ അന്വേഷണം ആരംഭിച്ചു. സീരിയല്‍ ചിത്രീകരണത്തിനിടെ നടന്മാര്‍ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താന്‍ ഇരയായി എന്നുമാണ് നടിയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് നടി സീരിയലില്‍ നിന്നും പിന്‍മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക