ക്രെംലിന്: ഇസ്രയേലിന്റെ കരുത്ത് കൂടി പരോക്ഷമായി റഷ്യയ്ക്കെതിരായതോടെ പല രീതിയില്‍ റഷ്യ ഉക്രൈനുമായുള്ള യുദ്ധത്തില്‍ പിറകോട്ടടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം റഷ്യയിലെ വ്ളാഡികാവ് കാസിലെ അലനിയ ഷോപ്പിംഗ് മാളില്‍ നടന്ന വന്‍സ്ഫോടനത്തില്‍ റഷ്യ ഞെട്ടി. മാളിന്റെ 800 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ തീപടര്‍ന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഇത്രയും പ്രധാനമാളില് സ്ഫോടനം നടത്താന്‍ കഴിഞ്ഞത് റഷ്യയിലെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി ദുര്‍ബലപ്പെട്ടതിന് തെളിവാണ്. വാതകചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പറയുന്നു. പക്ഷെ അട്ടിമറിയാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
An explosion occurred in the shopping center "Alania Mall" in Vladikavkaz 🇷🇺. 1 person was killed, 10 were injured.
The reported reason is a household gas explosion on the 4th floor of the shopping center according to 🇷🇺
pic.twitter.com/rjsiSujNML— Claretta Nijhuis (@NijhuisClaretta) December 25, 2024
അതുപോലെ റഷ്യയുടെ എണ്ണക്കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാറ്റിലും കോളിലും പെട്ടാണെന്ന് പറയുന്നു റഷ്യയുടെ ഒരു എണ്ണക്കപ്പല്‍ നെടുകെ പിളര്‍ന്ന് കരിങ്കടലില്‍ മുങ്ങിയിരുന്നു. പക്ഷെ ഇത് അട്ടിമറിയാകാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായി എണ്ണക്കപ്പലുകള്‍ കരിങ്കടലില്‍ മുങ്ങുന്നതിനാല്‍ പുറംരാജ്യങ്ങളുമായുള്ള എണ്ണ വ്യാപാരം പഴയതുപോലെ സുഗമമായി നടക്കാത്തത് റഷ്യയെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്.
ഇത്രയും കാലം ആഭ്യന്തരയുദ്ധത്തില്‍ സിറിയയെ സംരക്ഷിച്ച റഷ്യയ്ക്ക് ഇക്കുറി അതിനായില്ല. ഉക്രൈനുമായുള്ള യുദ്ധത്തില്‍ പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ മറുവശത്ത് അണിനിരന്നിരിക്കുന്നതിനാല്‍ സിറിയയെ പഴയതുപോലെ സംരക്ഷിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടിരുന്നു. ഇസ്രയേലിന്റെ കൂടി പിന്തുണ ആഭ്യന്തരകലാപകാരികള്ക്ക് ലഭിച്ചതും സിറിയന്‍ പട്ടാളക്കാരുടെ മനോവീര്യം തകര്‍ന്നതും ആണ് അല്‍ ബാഷര്‍ അസ്സദിന് തിരിച്ചടിയായത്. റഷ്യ ദുര്ബലമായിത്തുടങ്ങുന്നതിന്റെ സൂചനയായി സിറിയയുടെ പതനത്തെയും യുദ്ധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പട്ടാളക്കാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ വടക്കന്‍ കൊറിയയില്‍ നിന്നാണ് പട്ടാളക്കാരെ യുദ്ധത്തിന് എത്തിക്കുന്നത്. ഇവരില്‍ പലര്‍ക്കും ആര്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത് എന്നറിയാത്തതിനാല്‍ കഴിഞ്ഞ ഇവര്‍ റഷ്യയെ തന്നെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇനി റഷ്യയുടെ മുന്‍പിലുള്ള ഏക പ്രതീക്ഷ ജനവരി 20ആണ്. അന്ന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ ഒരു പക്ഷെ വ്ളാഡിമിര്‍ പുടിന് ആശ്വാസകരമായ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായേക്കാം. പക്ഷെ അതിന് മുന്‍പ് തന്നെ റഷ്യയ്ക്കെതിരായ ആക്രമണം കടുപ്പിക്കുന്നതിന് പിന്തുണയേകുകയാണ് ജോ ബൈഡന് സര്‍ക്കാര്‍. അറ്റകൈയ്ക്ക് റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ഭീതി പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കുണ്ട്. അങ്ങിനെയെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധമായി മാറും. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കുന്ന യുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: