Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികൃതരുടെ അവഗണനയില്‍ കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 01:00 pm IST
in Kollam
കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്‌ക്കല്‍: അധികൃതരുടെ അവഗണനയില്‍ നവീകരണം സ്വപ്നമായി കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം. കായിക പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന വാക്കിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായത്തോടെ സ്റ്റേഡിയം നവീകരിക്കാന്‍ പണം അനുവദിച്ചെന്ന മന്ത്രിയുടെ പ്രഖ്യാനമുണ്ടായെങ്കിലും നവീകരണം മാത്രം നടന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്. രാജദാസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയാണ് കിളിമരത്തുകാവില്‍ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. വയല്‍ നികത്തി സ്റ്റേഡിയം എന്ന് നാമകരണം ചെയ്തതല്ലാതെ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. വയല്‍ നികത്തിയ സ്ഥലമായതിനാല്‍ ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടാണ്. കുഴികളില്‍ വെള്ളം നിറഞ്ഞ് സ്റ്റേഡിയത്തില്‍ ആള് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വേനല്‍ ആയാല്‍ പൊടിപടലങ്ങള്‍ കൊണ്ട് സ്റ്റേഡിയം നിറയും. ഒരു ഭാഗത്ത് കാടുപിടിച്ചു.

പഞ്ചായത്ത് ഭരണസമിതികള്‍ മാറിയെങ്കിലും സ്റ്റേഡിയം അങ്ങനെതന്നെ തുടര്‍ന്നു. എന്നാലും എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായി സ്റ്റേഡിയത്തിന്റെ വികസമുണ്ടാകും. കടയ്‌ക്കല്‍ പഞ്ചായത്ത് തുടര്‍ച്ചയായി ഭരിക്കുന്നത് ഇടതു മുന്നണിയാണ്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയും ഒട്ടേറെ തവണ സ്റ്റേഡിയം നവീകരണം വാക്കാല്‍ വാഗ്ദാനം ചെയ്തു.

സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലതവണ സ്ഥലം സന്ദര്‍ശിച്ചു. വ്യായാമത്തിന് വേണ്ടി പുലര്‍ച്ചെ സവാരിക്ക് എത്തുന്നവരും സ്റ്റേഡിയത്തിന്റെ അവസ്ഥ മൂലം എത്താതായി. സ്‌കൂള്‍ കായികമേളയ്‌ക്ക് നേരത്തെ സ്റ്റേഡിയം സ്ഥലം ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അതിനും കഴിയാത്ത നിലയിലാണ് അവസ്ഥ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയ്‌ക്കല്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിന്റ ഒരു ഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പ്രത്യകം ക്രീസ് തയ്യാറാക്കിയെങ്കിലും ഇപ്പോഴത് വള്ളിച്ചെടികള്‍ മൂടി ടര്‍ഫുകളും മറ്റും പൊളിഞ്ഞു നാശമായ അവസ്ഥയിലാണ്. ക്ലബിലെ അംഗങ്ങള്‍ ധനസമാഹരണം നടത്തി നിര്‍മിച്ചതാണ് ഈ ടര്‍ഫ്. എന്നാല്‍ നോക്കാനോ സംരക്ഷിക്കാനോ ആളില്ലാതായതോടെ അതും നശിച്ചു. മാസങ്ങള്‍ക്കു മുന്‍പ് വൈകുന്നേരങ്ങളില്‍ വോളിബാള്‍, ബാഡ്മിന്റണ്‍ പരിശീലനത്തിനായി യുവാക്കള്‍ എത്തുമായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളും ഹൈ മാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ അതും നിലച്ചു.

ഇപ്പോള്‍ അനധികൃത ഡ്രൈവിങ് പരിശീലനകേന്ദ്രമായി ഇവിടം മാറി. പഞ്ചായത്തിലെ മാലിന്യങ്ങളും കല്ലും മണ്ണും കൊണ്ടും തള്ളുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ യുവാക്കളുടെ കായിക അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശോന്മുഖമായ നിലയിലാണ്.

Tags: kollamKadakkal panchayat stadiumneglect of the authorities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.