ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു.
With the demise of Shri M T Vasudevan Nair, renowned Malayalam writer, the world of literature has become poorer. Rural India came alive in his writings. He was honoured with major literary awards and had made significant contribution to films. He was awarded the Padma Bhushan.…
— President of India (@rashtrapatibhvn) December 26, 2024
‘പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്‌ക്ക് വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: