Kerala

‘വളര്‍ത്തുമൃഗങ്ങളി’ലൂടെ ഗാനരചയിതാവുമായ എം ടി , ‘കാക്കാലന്‍ കളിയച്ഛന്‍…. ‘അടക്കം നാലു ഹിറ്റുകള്‍

Published by

കോട്ടയം: തിരക്കഥാ കൃത്തും സംവിധായകനും എന്നതിനപ്പുറം, ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയ്‌ക്കും എം ടി വാസുദേവന്‍ നായര്‍ ചലച്ചിത്ര രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1954-ല്‍ എഴുതിയ കഥയെ ആസ്പദമാക്കി എം.ടി തന്നെ തിരക്കഥ എഴുതി, ഹരിഹരന്‍ സംവിധാനം ചെയ്ത് 1981 ല്‍ പുറത്തിറങ്ങിയ ‘ വളര്‍ത്തുമൃഗങ്ങള്‍ ‘ എന്ന സിനിമയ്‌ക്കു വേണ്ടിയാണ് അദ്‌ദേഹം ഗാനങ്ങള്‍ രചിച്ചത്. എം.ബി.ശ്രീനിവാസനാണ് എം.ടിയുടെ വരികള്‍ക്ക് സംഗീതം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചത്. എസ്. ജാനകി പാടിയ ‘ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..,’ യേശുദാസ് പാടിയ ‘കാക്കാലന്‍ കളിയച്ഛന്‍..,’ ‘ശുഭരാത്രി ശുഭരാത്രി…’ , ‘കര്‍മ്മത്തിന്‍ പാതകള്‍ വീഥികള്‍ … ‘, എന്നീ ഗാനങ്ങളെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച് ‘കാക്കാലന്‍ കളിയച്ഛന്‍’. സര്‍ക്കസ് തമ്പിലെ ജീവിതം വരച്ചുകാട്ടിയ വളര്‍ത്തുമൃഗങ്ങള്‍ എന്ന സിനിമയില്‍ രതീഷ്, സുകുമാരന്‍, മാധവി എന്നിവരായിരുന്നു മുഖ്യതാരങ്ങള്‍. ലോക ചെറുകഥാ മല്‍സരത്തില്‍ എം. ടിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കഥയാണ് വളര്‍ത്തുമൃഗങ്ങള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by