കോട്ടയം: സിപിഎമ്മില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നവരോടു പോലും പണത്തിന്റെ കാര്യം വരുമ്പോള്‍ എത്ര നീചമായാണ് നേതാക്കള്‍ പെരുമാറുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സംഭവം. നിക്ഷേപം മടക്കി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സാബു തോമസും ഭരണസമിതി അംഗവും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ ബി ആര് സജിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം അത്ഭുതപ്പെടുത്തുന്നതാണ്.
നിക്ഷേപിച്ച പണം തിരികെ ചോദിച്ചതിന് നിങ്ങള്‍ അടി മേടിക്കുമെന്നാണ് സജിയുടെ ഭീഷണി. ഒരോ വാചകത്തിനു മുന്നിലും എന്റെ പൊന്നു സഖാവേ എന്ന് വിളിച്ച് യാചിക്കുന്ന സാബുവിനെ ശബ്ദം ആരെയും വേദനിപ്പിക്കും. പണം തിരികെ കൊടുക്കാത്തതിനു പുറമെ ജീവനക്കാരനെ സാബു തല്ലിയെന്ന കള്ളക്കഥയും സജി ഫോണ്‍ സംഭാഷണത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ മൂന്നു ജിവനക്കാരെ സസ്പെന്റു ചെയ്തതുവഴി ഇക്കഥ സര്‍ക്കാര്‍ തന്നെ പൊളിച്ചു. ബാങ്ക് ഭരിക്കുന്നതും സഹകരണ വകുപ്പ് ഭരിക്കുന്നതും സിപിഎം ആയിരിക്കുന്നിടത്തോളം പോലീസിന് ഒട്ടേറെ പരിമിതികള്‍ ഇക്കാര്യത്തിലുണ്ട്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ കേരള കോണ്‍ഗ്രസ് എം നേതാവ് മന്ത്രി റോഷി അഗസ്റ്റിനാകട്ടെ സിപിഎമ്മിനെ ഭയന്ന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: