ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ….ഇറാന്റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്ക്ക് ബോധമുദിച്ചു. അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിച്ചു.
ഇതിനു പന്നാലെ വാട്ട്‌സ്ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ചിരിക്കുകയാണ് ഇറാന്‍. ഇസ്രയേലിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി അമേരിക്കന്‍ പ്രസിഡന്‍റ് പുതിയ യുഎസ് പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിനെ കൂട്ടുപിടിക്കാന്‍ വേണ്ടിയാണെന്ന് കരുതുന്നു. എങ്ങിനെയെങ്കിലും ഇസ്രയേലിന്റെ നഖമുനയില്‍ നിന്നും രക്ഷനേടണമെന്ന ഒറ്റചിന്തയേ ഇപ്പോള്‍ ഇറാനുള്ളൂ. ഇനിയും യുദ്ധം തുടര്‍ന്നാല്‍ അത് അവസാനമായിരിക്കുമെന്ന് ഇറാന്‍ കരുതുന്നു.
സുപ്രീം കൗൺസിൽ ഓഫ് സൈബർസ്‌പേസ് അംഗങ്ങളുടെ ഏകകണ്ഠമായ വോട്ടെടുപ്പിലൂടെയാണ് വാട്‌സ്ആപ്പിന്റെയും ഗൂഗിൾ പ്ലേയുടെയും വിലക്ക് നീക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക