ന്യൂദല്‍ഹി: മാര്‍ക്സിന്റെ പഠനം തുടരേണ്ടത് പുതിയ കാലത്തിന്റെ കടമയെന്ന പ്രസ്താവനയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അതേ സമയം മാര്‍ക്സിസത്തിന്റെ പരാജയത്തെക്കുറിച്ച് പഠിപ്പിക്കുന്ന യുഎസ് സര്‍വ്വകലാശാലയിലെ കോഴ്സ് പഠിക്കാന്‍ ഇന്ത്യയില്‍ നിന്നും നിറയെ വിദ്യാര്‍ത്ഥികള്‍.
ഹില്‍സ് ഡെയ്ല്‍ എന്ന മിഷിഗണിലുള്ള പഴക്കമുള്ള സര്‍വ്വകലാശാലയിലെ മാര്‍ക്സിസത്തെക്കുറിച്ചുള്ള കോഴ്സുകള്‍ പഠിക്കാന്‍ നിറയെ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍. മാർക്‌സ് തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരേണ്ടത് പുതിയ കാലത്തിന്റെ പ്രധാന കടമയെന്നാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി കലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയർ നേതൃത്വത്തിൽ ‘മാർക്‌സിസത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാവി’ വിഷയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര സെമിനാർ ഉദ്‌ഘാടനംചെയ്ത് പറഞ്ഞത്.
മാര്‍ക്സിസത്തിന്റെ പരാജയം പഠിപ്പിക്കുന്ന യുഎസിലെ ഹില്‍സ് ഡെയ്ല്‍ സര്‍വ്വകലാശാലയിലെ കോഴ്സിന് കേരളത്തില്‍നിന്നും തിരക്ക്:
അതേ സമയം ഹില്‍സ് ഡെയ്ല്‍ കോളെജിന്റെ ഗൂഗിളിലെ പരസ്യം ഇന്ത്യയില്‍ സജീവമായി തുടരുകയാണ്. അവരുടെ മാക്സിസം,ലെനിനിസം, കമ്മ്യൂണിസം എന്ന കോഴ്സില്‍ കള്‍ച്ചറള്‍ മാര്‍ക്സിസം എങ്ങിനെയാണ് അമേരിക്കയെ നശിപ്പിച്ചത് എന്നാണ് പ്രധാനമായും പഠിപ്പിക്കുന്നത്. അമേരിക്കന്‍ സമൂഹത്തെ വഴിതെറ്റിച്ചത് കള്‍ച്ചറല്‍ മാര്‍ക്സിസമാണ്. ഇതാണ് അമേരിക്കയില്‍ വംശീയ സംഘര്‍ഷങ്ങള്‍, റാഡിക്കല്‍ ഫെമിനിസം, ട്രാന്‍സ് ജെന്‍ഡര്‍ ആശയങ്ങള്‍, കുടിയേറ്റത്തിനായി അതിര്‍ത്തി തുറന്നുകൊടുക്കല്‍, സാമ്പത്തികമായ ഉത്തരവാദിത്വമില്ലായ്‌മ, അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടല്‍ എന്നിവയ്‌ക്ക് കാരണമായതെന്ന് ഈ കോഴ്സ് ചൂണ്ടിക്കാട്ടുന്നു. പുതുതായി യുഎസ് പ്രസിഡന്‍റായി വരുന്ന ട്രംപ് കല്‍ച്ചറല്‍ മാര്‍ക്സിസത്തിന്റെ വിപത്തുകളെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കുടിയേറ്റം നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ ട്രംപ് തുടങ്ങിക്കഴിഞ്ഞു.
മാര്‍ക്സിസം കാരണം സോവിയറ്റ് റഷ്യയിലുണ്ടായ നിഷ്ഠുരതകളും യാതനകളും കോഴ്സില്‍ പഠനവിഷയമാണ്. അതുപോലെ കമ്മ്യൂണിസ്റ്റ് ചൈനയിലെ അതിക്രമങ്ങളും പഠിപ്പിക്കുന്നുണ്ട്. ഇവിടെ ചങ്കിലെ ചൈന എന്ന് പറഞ്ഞ് നടപ്പാണ് കേരളത്തിലെ കമ്മി യുവാക്കള്‍. മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ, വാള്‍ട്ടര്‍ ബെഞ്ചമിന്‍ ഉള്‍പ്പെടുന്ന മാര്‍ക്സിസത്തിലെ ഫ്രാങ്ക് ഫര്‍ട്ട് സ്കൂള്‍ തുടങ്ങി എല്ലാ മാര്‍ക്സിസ്റ്റ് ധാരകളിലും അനീതിയും തിന്മയും അടങ്ങിയിട്ടുണ്ടെന്ന് പഠിപ്പിക്കുന്നു. മാര്‍ക്സിസത്തിന്റെ വിമര്‍ശകരായ സോള്‍ഷെനിറ്റ് സിന്‍, ഹയെക്, മൈസസ് എന്നിവരെയും ഈ കോഴ്സില്‍ വിശദമായി പഠിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: