തൃശൂര്‍ : ക്രിസ്തുമസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനം സന്ദര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശം കൈമാറി.
സാമുദായിക സൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന് പറഞ്ഞു.തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെയും വീട്ടിലെത്തി കെ സുരേന്ദ്രന് സന്ദര്‍ശിച്ചു. കേക്കും പങ്കിട്ടു.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും പരസ്പരം മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവമാണ് ക്രിസ്തുമസ്. മലയാളികളെല്ലാം ഒരുമിച്ച് ക്രിസതുമസ് ആഘോഷിക്കുന്നു. സ്നേഹസന്ദേശം കൈമാറുന്നതിനായി നാലുവര്‍ഷമായി ബിജെപി ഇത്തരം സന്ദര്‍ശനങ്ങള്‍ ക്രിസ്തുമസിനും ന്യൂഇയറിനും നടത്തിവരുന്നു. പതിവുപോലെ ഇത്തവണയും നടത്തിയ സാധാരണ കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹി സി ബി സി ഐ ആസ്ഥാനം സന്ദര്‍ശിച്ച് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ക്രിസതുമസ് ദിനത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സി ബി സി ഐ ആസ്ഥാനവും സേക്രഡ് ഹാര്‍ട്ട് പളളിയും സന്ദര്‍ശിച്ച് ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: