തിരുവനന്തപുരം: ക്രിസതുമസ് അലങ്കാരത്തിനിടെ മരത്തില്‍ നിന്ന് വീണ യുവാവ് മരിച്ചു. കിളിമാനൂരില്‍ ആണ് സംഭവം.
കിളിമാനൂര്‍ ആലുകാവ് സ്വദേശി അജിന് ആണ് മരിച്ചത്. ക്രിസതുമസ് അലങ്കാരങ്ങള്‍ക്കായി ചൊവ്വാഴ്ച രാത്രി മരത്തില്‍ കയറിയ അജിന് നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവം ആണ് മരണ കാരണം എന്നാണ് നിഗമനം.
ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: