പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്ഐ മുന്‍ ഭാരവാഹികളെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈന്, മനോജ് കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്.
ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.പ്രസിഡന്റും സെക്രട്ടറിയും വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെ ഡിവൈഎഫ്ഐ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു.
മുഹമ്മദ് അസറുദ്ദീനാണ് പുതിയ സെക്രട്ടറി. ദിലീപാണ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: