തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്ഷന് നല്കാതിരിക്കാന് സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിയ ഹര്‍ജിക്ക് റിവ്യൂ പെറ്റീഷനന് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ച് സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനം ഏറ്റെടുത്തതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ച് വിസി സ്ഥാനം ഏറ്റെടുത്തത് കുറ്റകരമാണെന്ന വിചിത്ര ന്യായം ഉന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുന്നത്. അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചെങ്കിലും ഹൈക്കോടതി നോട്ടീസ് റദ്ദാക്കി. ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി.
അന്തിമ വിധി വന്നതിന് ശേഷം മാത്രമേ മുഴുവന്‍ പെന്ഷന് ആനുകൂല്യങ്ങളും നല്കാന് കഴിയുകയുള്ളുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. 2023 മാര്‍ച്ച് 31ന് വിരമിച്ച സിസ തോമസിന് പെന്‍ഷനും ആനുകൂല്യങ്ങളുമായി ഒരുകോടിയോളം രൂപ നല്‍കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: