Kerala

നീയൊക്കെ ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം ; പ്രതിസ്ഥാനത്ത് ഹിന്ദുക്കൾ വരുമ്പോൾ മാത്രമാണല്ലോ ഈ കപട ക്രൈസ്തവ സ്നേഹം ; കാസ

Published by

പാലക്കാട് ; ഗവൺമെന്റ് സ്കൂൾ ക്രിസ്മസ് ആഘോഷ വിവാദം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അപഹാസ്യമാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. വർഗീയ ചേരിതിരിവിനും രാഷ്‌ട്രീയ മുതലെടുപ്പിനുമായി ചിലർ ഈ സംഭവത്തെ ഉപയോഗിക്കുന്നതായും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ ഹൂറി പാദം പുൽകാൻ വെമ്പുന്ന ഇസ്ലാമിക മത മൗലീകവാദമെന്ന അന്യമത വിദ്വേഷമാണ് ഞങ്ങളുടെ നിലനിൽപ്പിന്റെ യഥാർത്ഥ ഭീഷണിയെന്ന ബോധം ഞങ്ങൾ ക്രിസ്ത്യനികൾക്കുണ്ട് . ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവം മുതൽ ഏറ്റവുമൊടുവിൽ ഞങ്ങളുടെ പള്ളികളിലും ഞങ്ങളുടെ കന്യസ്ത്രീ മഠങ്ങളിലൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിസ്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മത മൗലീകവാദ തീവ്രവാദികൾ അഴിഞ്ഞാടുമ്പോളും നിങ്ങൾ പുലർത്തുന്ന മൗനം എന്തുകൊണ്ടാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ നിങ്ങളുടെ കപട മതേതരത്വത്തോട് വിയോജിപ്പും എതിർപ്പുമാണ് ഞങ്ങൾക്ക് ഉള്ളത്.

ഒരു വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസിന് ഒരുങ്ങുകയായിരുന്ന ഇതേ ഡിസംബർ മാസത്തിൽ കാസർഗോഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അവിടത്തെ ജീവനക്കാർ സ്ഥാപിച്ച ക്രിസ്മസ് പുൽകൂടും മറ്റ് അലങ്കരങ്ങളും മുസ്തഫയെന്ന ഒരു മതഭ്രാന്തൻ പ്രധിഷേധവുമായി എത്തി തിരു സ്വരൂപങ്ങൾ ഉൾപ്പെടെ എടുത്തു തോട്ടിൽ എറിഞ്ഞപ്പോ ഞങ്ങൾ ക്രിസ്ത്യനികളുടെ വിഷമത്തിൽ പങ്കു ചേരാനും ഞങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുവാനും ആ പുൽക്കൂട് തിരിയാൻ സ്ഥാപിക്കുവാനും നിങ്ങൾ DYFI യെയോ യൂത്ത് കോൺഗ്രസുകാരെയോ ഈ കേരളത്തിലെവിടെയും ഞങ്ങൾ കണ്ടില്ലല്ലോ

മുസ്തഫ തന്നെ പുൽകൂട് തകർത്തു വെറും മൂന്ന് മാസത്തിനുള്ളിൽ ക്രിസ്ത്യനികളുടെ വേദ പുസ്തകമായ വിശുദ്ധ ബൈബിൾ ഡീസൽ ഒഴിച്ച് കത്തിക്കുകയും അത് സ്വയം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചപ്പോളും അതിൽ പ്രതിഷേധം രേഖപ്പെടുത്തി ഒരുവരി പ്രധിഷേധ കുറിപ്പ് പോലും DYFI യുടെയോ യൂത്ത് കോൺഗ്രസിന്റെതായോ ഈ കേരളത്തിലെവിടെയും ഞങ്ങൾ കണ്ടില്ലല്ലോ ???

മൂന്നാഴ്ച മുൻപ് നിസ്കരിക്കാൻ സ്ഥലം തരാത്തതിന്റെ പേരിൽ കന്യാസ്ത്രീ മഠത്തിൽ കയറി ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തോട് അനുബന്ധിച്ച് പള്ളിയിൽ കുമ്പസാര കൂട്ടിലിരുന്ന വിശുദ്ധ ഊറാറ കക്കൂസിൽ എറിഞ്ഞ സംഭവം ഉണ്ടായി അവിടെയും നിങ്ങൾ ആരെയും ഞങ്ങൾ കണ്ടില്ല ???

ക്കഴിഞ്ഞദിവസം തന്നെ പനമരം കോപ്പറേറ്റീവ് സൊസൈറ്റിയിൽ ജീവനക്കാർ വെച്ചിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും ചില ഇസ്ലാമിക സംഘടനകളുടെ ഭീഷണിയെ തുടർന്ന് എടുത്തു മാറ്റേണ്ടതായി വന്നു എന്ന് വാർത്ത പുറത്തുവന്നിരുന്നു അതിനെക്കുറിച്ച് നീയൊക്കെ അന്വേഷണം നടത്തി ഒരു വരിയെങ്കിലും വാർത്തയായി പുറത്തുവിട്ടോ ??? അപ്പോ നീയൊക്കെ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് പണിയെടുക്കുന്നത് ഞങ്ങൾക്ക് നന്നായി അറിയാം !

അതുകൊണ്ട് പ്രതിസ്ഥാനത്ത് ഹൈന്ദവർ വരുമ്പോൾ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും കേരളത്തിലെ മാമാമാധ്യമങ്ങളും കാണിക്കുന്ന ഈ കപട ക്രൈസ്തവ സ്നേഹത്തെ ഞങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു.- എന്നും കാസ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by